ADVERTISEMENT

"അടുത്തയിടെയായിരുന്നു എന്റെ വിവാഹം. നല്ലൊരു തുക വിവാഹ സമ്മാനമായി ലഭിച്ചു. കുറച്ച് സ്വർണവും കിട്ടി (16 പവൻ). അടുത്ത തവണ ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ഇതര വരുമാനത്തിൽപ്പെടുത്തി ഇതു കാണിക്കണോ?"  ജിസ്മോൾ ജോർജ്, കോട്ടയം

ഉത്തരം : ഒരു വ്യക്തിക്ക് 50,000 രൂപയിൽ അധികം വരുന്ന തുകയോ 50000 രൂപയിൽ അധികം വിലമതിക്കുന്ന വസ്തുക്കളോ സൗജന്യമായി ലഭിക്കുകയാണെങ്കിൽ ഇങ്ങനെ സൗജന്യമായി ലഭിച്ച മുഴുവൻ തുകയും സൗജന്യമായി ലഭിച്ച വസ്തുക്കളുടെ വിപണിവിലയും വകുപ്പ് 56 പ്രകാരം അയാളുടെ വരുമാനം ആയി കണക്കാക്കപ്പെടും. ഇൻകം ഫ്രം അദർ സോഴ്സ് എന്ന വരുമാന ഗണത്തിനടിയിലാണ് ഇവയുടെ മേൽ നികുതി ബാധ്യത വരിക.

വകുപ്പ് 56 

എന്നാൽ വകുപ്പ് 56 പ്രകാരം ഒരു വ്യക്തിയുടെ വിവാഹത്തോടനുബന്ധിച്ചു ലഭിക്കുന്ന തുകകളും വസ്തുക്കളും ഗിഫ്റ്റുകളും മേല്‍പ്പറഞ്ഞ നികുതി ചുമത്തലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിവാഹത്തോടനുബന്ധിച്ചു ബന്ധുക്കൾ അല്ലാത്തവരിൽ നിന്നും മേൽപ്പറഞ്ഞ തുകകളോ വസ്തുക്കളോ കൈപ്പറ്റിയാലും അവ വരുമാനം ആയി കണക്കാക്കപ്പെടില്ല. അതുകൊണ്ടു താങ്കൾക്ക് വിവാഹ സമയത്തു ലഭിച്ച പണവും സ്വർണവും ഒന്നും റിട്ടേൺ സമർപ്പിക്കുമ്പോൾ ഇതര വരുമാനത്തിൽ ഉൾപ്പെടുത്തേണ്ടതില്ല.

English Summary : Income Tax Benefits in Connection with Marriage Gifts

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com