ADVERTISEMENT

സംസ്ഥാനത്ത് മൂന്നുദിവസമായി ഒരേ വില തുടർന്ന ശേഷം സ്വർണത്തിന് വില ഇടിഞ്ഞു. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,465 രൂപയും പവന് 35,720 രൂപയുമാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്‌ച മുതൽ ഗ്രാമിന് 4,475 രൂപയിലും പവന് 35,800 രൂപയിലും ആയിരുന്നു വ്യാപാരം നടന്നത്.

ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണ്. ഏറ്റവും കുറഞ്ഞ വില ജൂലൈ 1 ന് രേഖപ്പെടുത്തിയ 35,200 രൂപയാണ്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡിന്റെ  തളർച്ചയും, വിപണിയിലെ  ആശങ്കകളും, ഡെൽറ്റ  വൈറസ്  ഭീതിയും സ്വർണത്തിനും മുന്നേറ്റ സാധ്യതയൊരുക്കുന്നു. മികച്ച  അടിത്തറയിട്ടു കഴിഞ്ഞ  സ്വർണത്തിന്റെ  അടുത്ത ലക്ഷ്യം  1830 ഡോളറാണ് എന്ന് വിദഗ്ധർ പറഞ്ഞു.

English Summary: Today's Gold Price in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com