വീണ്ടും ഈ മാസത്തെ ഉയർന്ന നിലയില്‍ സ്വർണം

HIGHLIGHTS
  • ഗ്രാമിന് 15 രൂപ ഉയർന്ന് 4480 രൂപയായി
gold-coin-in-hand-photo-credit-YuriyZhuravov
Photo Credit : YuriyZhuravov / Shutterstock.com
SHARE

സംസ്ഥാനത്ത് ചൊവാഴ്ച സ്വർണ വില വർധിച്ചു. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ വിലയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120  രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,480 രൂപയും പവന് 35,840 രൂപയുമാണ് ഇന്നത്തെ നിരക്ക്. മൂന്നുദിവസമായി ഒരേ വില തുടർന്ന ശേഷം ഇന്നലെ വില ഇടിഞ്ഞിരുന്നു. ഗ്രാമിന് 4,465 രൂപയിലും പവന് 35,720 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. ഏറ്റവും കുറഞ്ഞ വില ജൂലൈ 1 ന് രേഖപ്പെടുത്തിയ 35,200 രൂപയാണ്. 12 ദിവസത്തിനുള്ളിൽ പവന് 640 രൂപയാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയിൽ ഇന്നലെ സ്വർണത്തിന്  മുന്നേറിയില്ല. വൻമുന്നേറ്റ  സാധ്യതയില്ലെങ്കിലും സ്വർണം  അനുകൂല  സാഹചര്യങ്ങൾ  മുതലാക്കിയേക്കും എന്ന് വിദഗ്ധർ.

English Summary : Gold Price Today

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA