വിശ്വസിക്കാം, ഈ നിക്ഷേപങ്ങളുടെ നേട്ടവും സുരക്ഷയും മികച്ചതാണ്

HIGHLIGHTS
  • പോസ്റ്റോഫീസ് നിക്ഷേപങ്ങൾ ശ്രദ്ധയമാകുന്നു
indian-currency-2
SHARE

സുരക്ഷിത നിക്ഷേപങ്ങളെന്ന നിലയിൽ കുറച്ച് വർഷങ്ങൾ മുൻപ് വരെ പോസ്റ്റോഫീസ് നിക്ഷേപങ്ങൾ ജനപ്രിയമായിരുന്നു. പിന്നീട് പോസ്റ്റോഫീസ് നിക്ഷേപങ്ങളുടെ പ്രിയം കുറഞ്ഞു. അൽപ്പം വൈകിയെങ്കിലും തിരിച്ച് വരവിന്റെ പാതയിലാണ് പോസ്റ്റോഫീസ് നിക്ഷേപങ്ങൾ.

എന്ത് കൊണ്ട് പോസ്റ്റോഫീസ് നിക്ഷേപങ്ങൾ? 

1. രാജ്യത്ത് ഒന്നരലക്ഷത്തിലധികം പോസ്റ്റോഫീസുകളുണ്ട്. ഇതിൽ ബഹുഭൂരിപക്ഷവും ഗ്രാമങ്ങളിലാണ് (മുൻനിര ബാങ്കിങ് സ്ഥാപനമായ എസ്ബിഐ ശാഖകളുടെ എണ്ണം വെറും ഇരുപത്തിഅയ്യായിരമാണ്). ഇന്ധനവില റോക്കറ്റ് പോലെ കുതിക്കുന്ന സമയത്ത് ബാങ്കിലേക്കുള്ള യാത്ര ഒഴിവാക്കിയാൽ തന്നെ വലിയൊരു തുക ലാഭിക്കാനാകും. 

2. പോസ്റ്റോഫീസ് ബാങ്കിങ് സേവനങ്ങൾക്കു പൊതുവെ തിരക്ക് കുറവാണ്. അങ്ങനെ നോക്കുമ്പോൾ സമയവും ലാഭം. 

3. നിക്ഷേപപദ്ധതികളുടെ എണ്ണവും സ്വഭാവവും  എല്ലാത്തരം നിക്ഷേപകർക്കും അനുയോജ്യമാകും.

4. മറ്റ് ബാങ്കുകളുടേതിന് ഏറെക്കുറെ സമാനമായ ഓൺലൈൻ സംവിധാനവും എടിഎം സേവനവും ലഭ്യമാണ്. എടിഎം കൗണ്ടറുകളുടെ എണ്ണം നിലവിൽ പരിമിതമെങ്കിലും അധികം വൈകാതെ തന്നെ കൂടുതൽ കൗണ്ടറുകൾ തുറക്കപ്പെടും എന്നാണറിയുന്നത്.

5. ഏറ്റവും ആകർഷണീയം സുരക്ഷിതത്വവും ആകർഷണീയ പലിശ നിരക്കുമാണ്. കേന്ദ്ര സർക്കാരിന്റെ ഉറപ്പുള്ള ഇവയിൽ സേവിങ്സ് അക്കൗണ്ടിന് പോലും 4 ശതമാനം പലിശ ലഭിക്കും. വിവിധ നിക്ഷേപങ്ങളുടെ പട്ടിക കാണുക:

table-Postoffice

English Summary : Post Office Savings Schemes will Give Attracive Return and Security

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA