ADVERTISEMENT

സംസ്ഥാനത്ത്  സ്വർണ വില ബുധനാഴ്ചയും ഉയർന്നു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4490 രൂപയും പവന് 35,920 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ വിലയാണ് ഇത്. ഗ്രാമിന് 4,480 രൂപയിലും  പവന് 35,840 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. രണ്ടു ദിവസം കൊണ്ട് ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ചു. മാസത്തിന്റെ തുടക്കത്തിൽ സ്വർണത്തിന് വില ഇടിഞ്ഞെങ്കിലും പിന്നീട് വില വർധിക്കുന്ന പ്രവണതയാണ് കാണിക്കുന്നത്. സ്വർണത്തിന് ഏറ്റവും കുറഞ്ഞ വില ജൂലൈ 1 ന് രേഖപ്പെടുത്തിയ 35,200 രൂപയാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ പവന് 720 രൂപ ഉയർന്നു.

English Summary : Gold  Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com