വലിയ തുക അക്കൗണ്ടിലേക്ക് വന്നാൽ കുഴപ്പമുണ്ടോ?

HIGHLIGHTS
  • ദീർഘകാല മൂലധന നേട്ടത്തിന്‍റെ 20 ശതമാനം ആണ് നികുതിബാധ്യത
tax..
SHARE

വീട് പുതുക്കിപ്പണിയുന്നതിന് സ്വന്തമായുണ്ടായിരുന്ന ഏകദേശം 60 പവൻ സ്വർണം ലോക്കറിൽ നിന്നു എടുത്തുവിറ്റു. അക്കൗണ്ടിലൂടെയാണ് പണം ലഭിച്ചത്. എനിക്ക് ജോലിയില്ല. ആദായനികുതി റിട്ടേണും സമർപ്പിക്കാറില്ല. ഇത്രയും വലിയൊരു തുക അക്കൗണ്ടിലേക്ക് എത്തിയതു കൊണ്ട് ആദായനികുതി നടപടികൾ നേരിടേണ്ടി വരുമോ? 

ആബിദ മറിയം, കാഞ്ഞങ്ങാട്

സ്വർണം വിൽക്കുമ്പോൾ (ക്യാപിറ്റൽ ഗെയിൻ) മൂലധന നേട്ടത്തിന്മേലുള്ള നികുതി ബാധകമാണ്. 36 മാസത്തിനു മേൽ സ്വർണം കൈവശം വച്ചശേഷമാണ് വിൽക്കുന്നതെങ്കിൽ ലോങ്ങ് ടേം ആയി വേണം കണക്കാക്കാൻ അല്ലെങ്കിൽ ഷോർട്ട് ടേം ആയി കണക്കാക്കണം. വിവാഹ സമയത്തു ലഭിച്ച സ്വർണമായതിനാൽ അത് വാങ്ങിയ വില വെച്ച് ദീർഘ കാല മൂലധന നേട്ടം/ നഷ്ടം കണക്കാക്കാം. 

2001 ഏപ്രിൽ ഒന്നിനു മുൻപാണ് സ്വർണം വാങ്ങിയതെങ്കിൽ 2001 ഏപ്രിൽ ഒന്നിലെ വിപണി വില ദീർഘകാല മൂലധന നേട്ടം കണക്കാക്കുന്നതിനായി വാങ്ങിയ വിലയായി എടുക്കാനാകും.

വാങ്ങിയപ്പോൾ നൽകിയ വിലയെക്കാൾ കൂടുതലാണ് 1 ഏപ്രിൽ 2001 ലെ മാർക്കറ്റ് വിലയെങ്കിൽ ആ മാർക്കറ്റ് വില വാങ്ങിയ വിലയായി എടുക്കുന്നതാവും ലാഭകരം.

ദീർഘകാല മൂലധന നേട്ടത്തിന്‍റെ 20 ശതമാനം ആണ്  നികുതിബാധ്യത. മറ്റു വരുമാനങ്ങൾ ഒന്നും ഇല്ലാത്തതിനാൽ താങ്കളുടെ മൂലധന നേട്ടത്തിന്‍റെ തുക തന്നെയാണ് താങ്കളുടെ മൊത്ത വരുമാനം. അതിനാൽ താങ്കൾക്ക് ബാധകമായ അടിസ്‌ഥാന കിഴിവ് തുകയെക്കാൾ അധികം വരുന്ന മൊത്തവരുമാനത്തിന്മേൽ അഥവാ ദീർഘകാല മൂലധന നേട്ടത്തിന്മേൽ മാത്രമേ 20 ശതമാനം നിരക്കിൽ നികുതി ബാധ്യത വരൂ. കൂടാതെ വകുപ്പ് 87A പ്രകാരമുള്ള റിബേറ്റ് ലഭ്യമാവുന്നത് മൂലം 5 ലക്ഷം വരെയുള്ള മൊത്ത വരുമാനത്തിന് താങ്കൾക്ക് നികുതി ബാധ്യത ഇല്ല. 

ലേഖകൻ പ്രമുഖ ചാർട്ടേർഡ് അക്കൗണ്ടന്റാണ്

English Summary : Gold and its Income Tax Implications

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA