ADVERTISEMENT

സംസ്ഥാനത്ത് തുടർച്ചയായ വർധനക്ക് ശേഷം ശനിയാഴ്ച സ്വർണ വിലയിടിഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4500 രൂപയും പവന് 36,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.

ഗ്രാമിന് 4525 രൂപയിലും പവന് 36,200 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. മാസത്തിന്റെ തുടക്കത്തിൽ സ്വർണ്ണത്തിന് വില ഇടിഞ്ഞെങ്കിലും പിന്നീട് വില വർധിക്കുന്ന പ്രവണതയാണ് കാണിക്കുന്നത്. സ്വർണത്തിന് ഏറ്റവും കുറഞ്ഞ വില ജൂലൈ 1 ന് രേഖപ്പെടുത്തിയ 35,200 രൂപയാണ്.ഏറ്റവും കൂടിയ നിരക്ക് ഇന്നലെ രേഖപെടുത്തിയ 36,200 രൂപയാണ്.

English Summary: Today's Gold Price in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com