ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. മൂന്നു ദിവസമായി ഗ്രാമിന് 4500 രൂപയിലും പവന് 36,000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വില വെള്ളിയാഴ്ച രേഖപ്പെടുത്തിയ ശേഷം ശനിയാഴ്ച വിലയിടിഞ്ഞിരുന്നു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ശനിയാഴ്ച കുറഞ്ഞത്.

മാസത്തിന്റെ തുടക്കത്തിൽ സ്വർണ്ണത്തിന് വില ഇടിഞ്ഞെങ്കിലും പിന്നീട് വില വർധിക്കുന്ന പ്രവണതയാണ്. സ്വർണത്തിന് ഏറ്റവും കുറഞ്ഞ വില ജൂലൈ 1 ന് രേഖപ്പെടുത്തിയ 35,200 രൂപയാണ്.ഏറ്റവും കൂടിയ നിരക്ക് ജൂലൈ 16 നു  രേഖപ്പെടുത്തിയ 36,200 രൂപയാണ്.

രാജ്യാന്തര വിപണിയിൽ സ്‌പോട്ട് സ്വർണം 0.1 ശതമാനം ഉയർന്ന് ഔൺസിന് 1,812.83 ഡോളറിലെത്തി. 1830  ഡോളർ തൊട്ട ശേഷം  വീണ്ടും  1812 ഡോളറിൽ  വ്യാപാരമവസാനിപ്പിച്ച  രാജ്യാന്തര  സ്വർണ വില  വീണ്ടും  മുന്നേറ്റം  സ്വന്തമാക്കിയേക്കാ.ഓഹരി  വിപണിയിലെ തിരുത്തലുകളും , ബോണ്ട് വരുമാന  വ്യതിയാനങ്ങളും  സ്വർണത്തിന്  അനുകൂലമായേക്കാം.

 

English Summary: Today's gold price

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com