ADVERTISEMENT

കേന്ദ്ര സർക്കാരിന്റെ കിസാൻ സമ്മാൻ നിധി യോജന വഴി ചെറുകിട കർഷകർക്ക് വർഷംതോറും 6000 രൂപ വരെ സഹായം ലഭിക്കും. നാല് മാസത്തിലൊരിക്കൽ 2000 രൂപ വച്ച് മൂന്ന് തുല്യ ഗഡുക്കളായാണ് ഇത്  നൽകുന്നത്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ കൃഷിഭൂമി സ്വന്തം പേരിലുള്ളവർക്ക്‌ അപേക്ഷിക്കാം. ഇതിനുപുറമെ 60 വയസിനു മുകളിലുള്ള അർഹരായ ചെറുകിട കർഷകർക്ക് മാസം 3000 രൂപ വച്ച് പെൻഷൻ ലഭിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ പെൻഷൻ ഫണ്ടിൽ രജിസ്റ്റർ ചെയ്യാം. ഇത് ലഭിക്കുന്നതിനായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പെൻഷൻ ഫണ്ടിലേക്ക് 55 രൂപ മുതൽ 200 രൂപ വരെ ഓരോ മാസവും അടയ്ക്കണം.തുല്യ തുക കേന്ദ്ര സർക്കാരും സംഭാവന നൽകുന്നുണ്ട്. 18 മുതൽ 40 വയസുവരെയുള്ള കർഷകർക്ക് ചേരുവാൻ അർഹതയുണ്ട്. വേണമെങ്കിൽ ഇടക്കുവച്ചു പദ്ധതിയവസാനിപ്പിക്കാം, വ്യവസ്ഥകളോടെ പലിശ സഹിതം തുക തിരികെ ലഭിക്കും. കർഷകരുടെ പങ്കാളികൾക്കും പദ്ധതിയിൽ ചേരാം.

English Summary : 2 Pension Schemes for Farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com