സ്വർണ വില വീണ്ടും കുതിക്കാനൊരുങ്ങുന്നു

HIGHLIGHTS
  • ഗ്രാമിന് 25 രൂപ ഉയർന്ന് 4525 രൂപയായി
gold3
SHARE

സംസ്ഥാനത്ത് സ്വർണ വില റെക്കോർഡ് വർധനവിലേക്ക്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയിലാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും ഇന്ന് വർധിച്ചു. ഇതോടെ ഗ്രാമിന് 4525 രൂപയും പവന് 36,200 രൂപയും ആണ് ഇന്നത്തെ വില. മൂന്നു ദിവസമായി ഗ്രാമിന് 4500 രൂപയിലും പവന് 36,000 രൂപയിലുമാണ് വ്യാപാരം നടന്നത്. മാസത്തിന്റെ തുടക്കത്തിൽ സ്വർണ്ണത്തിന് വില ഇടിഞ്ഞെങ്കിലും പിന്നീട് വില വർധിക്കുന്ന പ്രവണതയാണ് കാണിക്കുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണത്തിന് ഏറ്റവും കുറഞ്ഞ വില ജൂലൈ 1 ന് രേഖപ്പെടുത്തിയ 35,200 രൂപയാണ്.സ്വർണം ഇന്ന് അനുകൂല സാഹചര്യങ്ങളിൽ മുന്നേറ്റം പ്രതീക്ഷിക്കുന്നു. 1832 ഡോളറാണ് അടുത്ത ലക്‌ഷ്യം എന്ന് വിദഗ്ധർ.

English Summary: Gold Price Today in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA