പുതിയ സംരംഭം തുടങ്ങുമ്പോഴുള്ള നികുതി നടപടികളിവയാണ്

HIGHLIGHTS
  • വരവ് ചെലവ് കണക്കുകളും ബില്ലുകളും വൗച്ചറുകളും ഉൾപ്പെടുന്ന രേഖകളെല്ലാം സൂക്ഷിക്കേണ്ടതുണ്ട്
tax (2)
SHARE

കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട നിരവധിപ്പേർ ഉപജീവനത്തിനായി ചെറുകിട സ്ഥാപനം ആരംഭിക്കാൻ തയാറെടുക്കുന്നുണ്ടിപ്പോൾ. എന്നാൽ ഇവർക്ക് ആദായനികുതിയുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നടപടിക്രമങ്ങൾ എന്തൊക്കെയാണെന്നറിയില്ല. ഇതു വരെ ആദായനികുതി നൽകാനുള്ള വരുമാനമൊന്നും ഇല്ലാത്തതു കൊണ്ട് ഇവരിലേറെയും റിട്ടേൺ കൊടുക്കാറില്ലായിരുന്നു എന്നതും കണക്കാക്കേണ്ടതാണ്

ആദായനികുതി സംബന്ധിച്ച് ആദ്യം ചെയ്യേണ്ടത് പാൻ ഇല്ല എങ്കിൽ സ്വന്തം പേരിൽ പാൻ എടുക്കുക എന്നതാണ്. ബിസിനസ് വരവുകൾ കൈപ്പറ്റുന്നതിനും ചിലവുകൾ നടത്തുന്നതിനുമായി പ്രത്യേക ബാങ്ക് കറന്റ് അക്കൗണ്ട് തുടങ്ങണം.

ബില്ലുകള്‍ സൂക്ഷിക്കാം

ബിസിനസിൽ നിന്നുള്ള ലാഭം ഉൾപ്പടെയുള്ള മൊത്തവരുമാനം ബാധകമായ അടിസ്‌ഥാന കിഴിവിൽ കൂടുതൽ ആണെങ്കിൽ ആദായനികുതി റിട്ടേൺ സമർപ്പിക്കുവാൻ ബാധ്യസ്‌ഥനാണ്. 60 വയസ്സെത്തിയ മുതിർന്ന പൗരന്മാർക്ക് 3 ലക്ഷവും, 80 വയസ്സ് തികഞ്ഞ മുതിർന്ന പൗരന്മാർക്ക് 5 ലക്ഷവും മറ്റുള്ളവർക്ക് 2.5 ലക്ഷവും ആണ് അടിസ്‌ഥാന കിഴിവ്. ഒരു സാമ്പത്തിക വർഷത്തെ ലാഭത്തിന്മേൽ ആണ് നികുതിബാധ്യത കണക്കാക്കേണ്ടത്. ലാഭം അറിയുന്നതിനായി ബിസിനസിൽ വരവ് ചെലവ് കണക്കുകളും ബില്ലുകളും വൗച്ചറുകളും ഉൾപ്പെടുന്ന രേഖകളെല്ലാം സൂക്ഷിക്കേണ്ടതുണ്ട്. കണക്കുകൾ എഴുതി സൂക്ഷിക്കുകയോ കംപ്യൂട്ടറിൽ സൂക്ഷിക്കുകയോ ആവാം. ബിസിനസിലെ വരവുകളിൽ നിന്ന് ചിലവുകൾ കുറയ്ക്കുമ്പോൾ കിട്ടുന്ന ലാഭം കണക്കുകളിൽ നിന്ന് അറിയുവാൻ സാധിക്കണം. കണക്കുകൾ സൂക്‌ഷിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ വകുപ്പ് 44AD പ്രകാരം അനുമാന അടിസ്‌ഥാനത്തിൽ ബിസിനസ് ലാഭം കണക്കാക്കാവുന്നതാണ്. ഈ വകുപ്പ് പ്രകാരം ബാങ്കിലൂടെ കൈപ്പറ്റിയ ബിസിനസ് വിറ്റുവരവിന്‍റെ കുറഞ്ഞത് 6 ശതമാനവും ബാങ്കിലൂടെയല്ലാതെ പണമായി കൈപ്പറ്റിയ ബിസിനസ് വരവുകളുടെ കുറഞ്ഞത് 8 ശതമാനമെങ്കിലും ബിസിനസ് ലാഭമായി കണക്കാക്കണം. 

താങ്കളുടെ അനുമാനം അനുസരിച്ചു ബിസിനസ് ലാഭം വിറ്റുവരവിന്‍റെ മേൽപറഞ്ഞ ശതമാനങ്ങളെക്കാൾ കൂടുതൽ ആണെങ്കിൽ കൂടുതൽ ലാഭം ഉള്ളതായി റിട്ടേൺ സമർപ്പിക്കുമ്പോൾ കാണിക്കാം. 

ഒരു സാമ്പത്തിക വർഷത്തെ ലാഭം കണക്കാക്കി ആ ലാഭവും, ബിസിനസ്സ് കൂടാതെ പലിശ, വാടക തുടങ്ങിയ ഇതര വരുമാനങ്ങൾ ഉണ്ടെങ്കിൽ അതും ചേരുന്നതാണ് താങ്കളുടെ മൊത്ത വരുമാനം. ഒരു സാമ്പത്തിക വർഷത്തേക്ക് ഈ വരുമാനം കണക്കാക്കുമ്പോൾ ആദ്യം പറഞ്ഞത് പോലെ അടിസ്‌ഥാന കിഴിവിൽ കൂടുതൽ ആണെങ്കിൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ടതുണ്ട്.

English Summary : These are the Income Tax Benefits of New Business Initiatives

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA