രണ്ടാം ദിവസവും സ്വർണവില കുത്തനെ ഇടിഞ്ഞു

HIGHLIGHTS
  • ഗ്രാമിന് 35 രൂപ കുറഞ്ഞ് 4455 രൂപയായി
SHARE

സംസ്ഥാനത്ത് സ്വര്‍ണ വില ഇടിഞ്ഞു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞ് ഗ്രാമിന് 4455 രൂപയും പവന് 35,640 രൂപയുമാണ് വ്യാഴാഴ്ചയിലെ നിരക്ക്. ഗ്രാമിന് 4490 രൂപയിലും പവന് 35,920 രൂപയിലും ആണ് ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ സ്വര്‍ണത്തിന് ഇന്നും ഇന്നലെയുമായി ഗ്രാമിന് 70 രൂപയും പവന് 560 രൂപയും ഇടിഞ്ഞു. സ്വര്‍ണത്തിന് ഏറ്റവും കുറഞ്ഞ വില ജൂലൈ 1 ന് രേഖപ്പെടുത്തിയ 35,200 രൂപയാണ്. ചൊവ്വാഴ്ച ഗ്രാമിന് 4525 രൂപയും പവന് 36200 രൂപയും എന്ന റെക്കോര്‍ഡ് നിരക്കിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. ജൂണ്‍ മാസത്തെ അപേക്ഷിച്ച് സ്വര്‍ണ വിപണി ജൂലൈ മാസത്തില്‍ മുന്നേറ്റം തുടരുകയാണ്. രാജ്യാന്തര വിപണിയില്‍ ബോണ്ട് മുന്നേറ്റം നേടിയതും ഓഹരി വിപണിയിലെ അനുകൂല ചലനങ്ങളും സ്വര്‍ണത്തിന് തിരുത്തല്‍ നല്‍കി. 1792 ഡോളറിലാണ് സ്വര്‍ണത്തിന്റെ അടുത്ത സപ്പോര്‍ട്ടെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു.

English Summary : Gold Price Today in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA