ADVERTISEMENT

സംസ്ഥാനത്ത് ചൊവാഴ്ച സ്വർണവില ഇടിഞ്ഞു. ഗ്രാമിന് 20 രൂപയുടെയും പവന് 160 രൂപയുടെയും ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഗ്രാമിന് 4460 രൂപയും പവന് 35,680 രൂപയും ആണ് ഇന്നത്തെ നിരക്ക്.പവന് 35,840 രൂപയും ഗ്രാമിന് 4480 രൂപയും ആയിരുന്നു  തിങ്കളാഴ്ചത്തെ നിരക്ക്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയും ഇന്നലെ വർധിച്ചിരുന്നു.സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന നിരക്ക് ജൂലൈ 16നും 20നും രേഖപ്പെടുത്തിയ 36,200 രൂപയാണ്. കുറഞ്ഞ വില ജൂലൈ ഒന്നിന് രേഖപ്പെടുത്തിയ 35,200 രൂപയും. ജൂണ്‍ മാസത്തെ അപേക്ഷിച്ച് സ്വര്‍ണ വിപണി ജൂലൈ മാസത്തില്‍ മുന്നേറ്റം തുടരുകയാണ്. രാജ്യാന്തര വിപണിയിൽ സ്വർണം  ഇന്നലെ  നേരിയ  തിരുത്തൽ  നേരിട്ടു. ബോണ്ടിന്റെ മുന്നേറ്റശ്രമവും സ്വർണത്തിന് ക്ഷീണമായി.

English Summary: Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com