ആഗസ്റ്റിൽ നിങ്ങളെ കാത്തിരിക്കുന്ന ധനകാര്യ മാറ്റങ്ങൾ ഇവയാണ്

HIGHLIGHTS
  • ശമ്പള വർധനവ് മുതൽ എടിഎം നിരക്കു വർധനവ് വരെ ഇക്കൂട്ടത്തിലുണ്ട്
money-4
SHARE

സാമ്പത്തിക രംഗത്ത് നിരവധി മാറ്റങ്ങളുമായാണ് ആഗസ്റ്റ് എത്തുന്നത്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കുന്നത്  നിങ്ങളുടെ സാമ്പത്തികാസൂത്രണത്തിന് സഹായിക്കും

എടിഎം നിരക്കുകള്‍ വര്‍ധിക്കും

ഇന്റര്‍ചെയ്ഞ്ച് നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനം നടപ്പിലാകുന്നത് ആഗസ്റ്റ് ഒന്നു മുതലാണ്. ഇതനുസരിച്ച് മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗിച്ച് അഞ്ച് ഇടപാടുകള്‍ വരെ സൗജന്യമായി നടത്താനാണ് അനുവാദമുള്ളത്. മെട്രോ നഗരങ്ങളില്‍ ഇത് മൂന്നാണ്. സൗജന്യമല്ലാത്ത ഓരോ സാമ്പത്തിക ഇടപാടിനും 17 രൂപയും സാമ്പത്തിക ഇതര ഇടപാടുകള്‍ക്ക് ആറു രൂപയുമായിരിക്കും ഈടാക്കുക. 

ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസ് എല്ലാ ദിവസവും

ഇതുവരെ ബാങ്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ മാത്രം ലഭ്യമായിരുന്ന നാഷണല്‍ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസ് സേവനങ്ങള്‍ ഇനി മുതല്‍ എല്ലാ ദിവസവും ഉണ്ടാകും. ആര്‍ടിജിഎസ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകുന്നതാണ് ഈ മാറ്റങ്ങള്‍. ഓട്ടോമേറ്റഡ് ക്ലിയറിങ് സംവിധാനം വഴി ശമ്പളം നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് അവ നല്‍കുന്ന ദിവസം ബാങ്ക് അവധിയാണെങ്കില്‍ അടുത്ത പ്രവൃത്തി ദിവസം വരെ കാത്തിരിക്കേണ്ട ആവശ്യം ഇതിലൂടെ ഒഴിവാകും. ഇതേ രീതിയില്‍ ബാങ്ക് അവധി ദിവസം വരുമ്പോള്‍ അതിനു തൊട്ടു മുന്‍പുള്ള ദിവസം ചില സ്ഥാപനങ്ങള്‍ ശമ്പളം നല്‍കുന്ന രീതിയും ഇതോടെ അവസാനിക്കും. 

കേന്ദ്ര ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിക്കും

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന ഡിഎ വര്‍ധനവ് പുനസ്ഥാപിച്ചതിനെ തുടര്‍ന്ന് കേന്ദ്ര ജീവനക്കാരുടെ ശമ്പളം വര്‍ധിക്കും. മൂന്നു ഗഡുക്കളായി നല്‍കേണ്ടിയിരുന്ന ഡിഎ വര്‍ധനവാണ് ജൂലൈ 31-ന് ലഭിക്കുന്ന ശമ്പളം മുതല്‍ ലഭിക്കുന്നത്. 

ആദായ നികുതി: അവസാന തീയതികള്‍ ദീര്‍ഘിപ്പിച്ചു

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ആദായ നികുതിയുമായി ബന്ധപ്പെട്ട പല അവസാന തീയതികളും ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് ഫോം 16 നല്‍കാനുള്ള ദീര്‍ഘിപ്പിച്ച തീയതി ജൂലൈ 31-നാണ് അവസാനിക്കുന്നത്.

English Summary: Latest Update of Financial Changes in August

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA