ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വില ഉയർന്നു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വ്യാഴാഴ്ച ഉയർന്നത്. ഇതോടെ പവന് 4490 രൂപയും പവന് 35,920 ആണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച്  ഗ്രാമിന് 4480 രൂപയിലും  പവന് 35,840 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടന്നത്. സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന നിരക്ക് ജൂലൈ 16നും 20നും രേഖപ്പെടുത്തിയ 36,200 രൂപയാണ്. ഏറ്റവും കുറഞ്ഞ വിലയാകട്ടെ ജൂലൈ ഒന്നിന് രേഖപ്പെടുത്തിയ 35,200 രൂപയാണ്. ജൂണ്‍ മാസത്തെ അപേക്ഷിച്ച് സ്വര്‍ണ വിപണി ജൂലൈ മാസത്തില്‍ മുന്നേറ്റം തുടരുകയാണ്. ഇതോടെ ഇന്നും ഇന്നലെയും ആയി ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചു. രാജ്യാന്തര വിപണിയിൽ സ്‌പോട്ട് സ്വർണം 0.1 ശതമാനം ഉയർന്ന് ഔൺസിന് 1,801.10 ഡോളറിലെത്തി. അമേരിക്കൻ ഫെഡ് പ്രഖ്യാപനങ്ങളെ തുടർന്ന് ഓഹരി വിപണിയിലും ബോണ്ടിലും പ്രകടമായ ഇന്നലത്തെ തളർച്ച സ്വർണത്തിന് അനുകൂലമായി.സ്വർണം ഇനിയും മുന്നേറിയേക്കാം എന്ന് വിദഗ്ധർ.

English Summary : Gold Price Today in Kerala 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com