ADVERTISEMENT

മാസാവസാനമെത്തിയപ്പോൾ സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും വലിയ വിലയിലാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർദ്ധിച്ചു ഗ്രാമിനു 4525 രൂപയും പവന് 36,200 രൂപയുമാണ് ഇന്നത്തെ നിരക്ക്. പവന് 4490 രൂപയും പവന് 35,920 രൂപയിലും ആയിരുന്നു ഇന്നലെ വ്യാപാരം നടന്നത്.സ്വര്‍ണത്തിന് ഏറ്റവും കുറഞ്ഞ വില ജൂലൈ ഒന്നിന് രേഖപ്പെടുത്തിയ 35,200 രൂപയാണ്. ഈ മാസം ഇതു വരെ പവന് 1000 രൂപ കൂടിയിട്ടുണ്ട്. ജൂണ്‍ മാസത്തെ അപേക്ഷിച്ച് സ്വര്‍ണ വിപണി ജൂലൈ മാസത്തില്‍ മുന്നേറ്റം തുടരുകയാണ്. 3 ദിവസമായി സംസ്ഥാനത്ത് ഗ്രാമിന് 65 രൂപയുടെയും പവന് 520 രൂപയുടെയും വർദ്ധനവ് രേഖപ്പെടുത്തി.രാജ്യാന്തര വിപണിയിലും സ്വർണം  മുന്നേറ്റം സ്വന്തമാക്കി.1830 ഡോളറിലെത്തിയ രാജ്യാന്തര  സ്വർണവിലയുടെ  അടുത്ത  ലക്‌ഷ്യം1850 ഡോളർ ആണെങ്കിലും സ്വർണം 1815 -1840 ഡോളറിനിടയിൽ ചിലപ്പോൾ ക്രമപ്പെട്ടേക്കാം എന്ന് വിദഗ്ധർ പറഞ്ഞു.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com