മാസാവസാനം സ്വർണ വില ഇടിഞ്ഞു
Mail This Article
×
സംസ്ഥാനത്ത് ഈ മാസത്തെ ഏറ്റവും വലിയ വില വെള്ളിയാഴ്ച രേഖപ്പെടുത്തിയ ശേഷം ശനിയാഴ്ച സ്വർണ വില ഇടിഞ്ഞു. പവന് 200 രൂപയും ഗ്രാമിന് 25 രൂപയും ആണ് ഇന്ന് ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 4500 രൂപയും പവന് 36000 രൂപയും ആണ് ഇന്നത്തെ നിരക്ക്.ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർദ്ധിച്ചു ഗ്രാമിനു 4525 രൂപയും പവന് 36,200 രൂപയുമാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഈ മാസം ഇതു വരെ പവന് 800 രൂപ കൂടിയിട്ടുണ്ട്.സ്വര്‍ണത്തിന് ഏറ്റവും കുറഞ്ഞ വില ജൂലൈ ഒന്നിന് രേഖപ്പെടുത്തിയ 35,200 രൂപയാണ്. കഴിഞ്ഞ 3 ദിവസങ്ങളിൽ സംസ്ഥാനത്ത് ഗ്രാമിന് 65 രൂപയുടെയും പവന് 520 രൂപയുടെയും വർദ്ധനവ് രേഖപ്പെടുത്തി. ജൂണ്‍ മാസത്തെ അപേക്ഷിച്ച് സ്വര്‍ണ വിപണി ജൂലൈയില്‍ മുന്നേറി.
English Summary : Gold Price Today in Kerala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.