ADVERTISEMENT

സംസ്ഥാനത്ത് തിങ്കളാഴ്ച  സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 4500 രൂപയും പവന് 36,000 രൂപയിലുമാണ് മൂന്നു ദിവസമായി വ്യാപാരം പുരോഗമിക്കുന്നത്. ജൂലൈ 31 മുതൽ ഈ വിലയിലാണ് വ്യാപാരം നടക്കുന്നത്. ജൂൺ മാസത്തെ അപേക്ഷിച്ചു ജൂലൈ മാസം സ്വർണ വിപണി മുന്നേറ്റം നേടിയിരുന്നു പവന് 1000 രൂപയുടെ വർധന ആണ് ജൂലൈയിൽ സ്വർണ്ണത്തിന് ഉണ്ടായത്.

ജൂലൈ 16 നും, 20 നും രേഖപ്പെടുത്തിയ 36,200 രൂപയാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന വില. ജൂൺ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ  35,200 എന്ന വിലയിൽ ജൂലൈ മാസം വ്യാപാരം ആരംഭിച്ചെങ്കിലും ഇത് ജൂലൈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു. ജൂൺ മാസത്തിലെ ഏറ്റവും കൂടിയ വില ജൂൺ 3 ന് രേഖപ്പെടുത്തിയ 36,000 രൂപ ആയിരുന്നു. മെയ്‌ മാസത്തിൽ 36,880 രൂപ ആയിരുന്നു ഏറ്റവും ഉയർന്ന വില.

കേരളത്തിൽ മാത്രമായി  2019 ഓഗസ്റ്റ് 1 ന്  ഏർപ്പെടുത്തിയ ഒരു ശതമാനം പ്രളയ സെസ് പിൻവലിച്ചതോടെ സ്വർണം പവന് 90 രൂപയിലേറെ കുറയും. വിവാഹം പോലെയുള്ള ആവശ്യങ്ങൾക്കായി കൂടുതൽ സ്വർണം വാങ്ങുന്നവർക്ക് ഇത് ആശ്വാസമാണ്. നിലവിൽ സ്വർണത്തിനും വെള്ളിക്കും കാൽ ശതമാനം സെസ് കുറയും.

അതേസമയം രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 0.2% കുറഞ്ഞ് 1,809.21 ഡോളറിലെത്തി. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.1% കുറഞ്ഞ് 1,814.90 ഡോളറിലെത്തി. വെള്ളി ഔൺസിന് 0.4 ശതമാനം ഇടിഞ്ഞ് 25.37 ഡോളറിലെത്തി.ഫെഡ്  പ്രഖ്യാപനങ്ങളുടെ  പിന്തുണയിൽ  1830 ഡോളർ വരെ  എത്തിയ ശേഷം  ലാഭമെടുക്കലിൽ  വീണ  സ്വർണം  1808 ഡോളറിൽ  പിന്തുണ ലഭിച്ചാൽ  വീണ്ടും  11830  നിലയിൽ  ക്രമപ്പെട്ടേക്കാം. ഡെൽറ്റ  വൈറസ്  വ്യാപനം സ്വർണത്തിന് അനുകൂലം ആയേക്കാം എന്ന് വിദഗ്ദർ പറഞ്ഞു.

English Summary: Gold Price Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com