ADVERTISEMENT

തുടർച്ചയായി മൂന്ന് ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വർണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 4490 രൂപയും പവന് 35,920 രൂപയുമാണ് ഇന്നത്തെ നിരക്ക്. ജൂലൈ 31 മുതൽ ഗ്രാമിന് 4500 രൂപയും പവന് 36,000 രൂപയും എന്ന നിരക്കിലായിരുന്നു വ്യാപാരം നടന്നത്. ജൂൺ മാസത്തെ അപേക്ഷിച്ചു  ജൂലൈ മാസം  സ്വർണ വിപണി മുന്നേറ്റം നേടിയിരുന്നു പവന് 1000 രൂപയുടെ വർധന ആണ് ജൂലൈയിൽ സ്വർണത്തിന് ഉണ്ടായത്. രാജ്യാന്തര വിപണിയിൽ  സ്പോട്ട് ഗോൾഡ് ഔൺസിന് 0.1% ഉയർന്ന് 1,816.01 ഡോളറിലെത്തി. അടുത്ത  കുതിപ്പിനായി  ക്രമപ്പെടുന്ന സ്വർണത്തിന്.1830 ഡോളറാണ് അടുത്ത ലക്‌ഷ്യമെന്നു വിദഗ്ധർ.

English Summary : Gold Price today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com