ADVERTISEMENT

രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ആണ് വ്യാഴാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,480 രൂപയും, പവന് 35,840 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 4,490 രൂപയിലും  പവന് 35,920 രൂപയിലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.ഏറ്റവും ഉയർന്ന നിരക്ക് ഓഗസ്റ്റ് 1 നും 2 നും രേഖപ്പെടുത്തിയ 36,000 രൂപയാണ്. രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ്  ഔൺസിന് 0.1% കുറഞ്ഞ് 1,810.50 ഡോളറിലെത്തി. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.1% കുറഞ്ഞ് 1,812.40 ഡോളറിലെത്തി. രാജ്യാന്തര  ഓഹരി  വിപണിയിലെ  സമ്മർദ്ധങ്ങളും, മോശം  അമേരിക്കൻ തൊഴിൽ വിവര കണക്കുകളും  സ്വർണത്തിന് മുന്നേറ്റം  നൽകിയെങ്കിലും  1830  ഡോളറിലെ  ലാഭമെടുക്കൽ  വിനയായി.  ഇന്നും സ്വർണത്തിന് മുന്നേറ്റ പ്രതീക്ഷയുണ്ട് എന്ന് വിദഗ്ദർ പറഞ്ഞു. 

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com