ADVERTISEMENT

മ്യൂച്വല്‍ ഫണ്ട്‌ ഇടപാടുകള്‍ക്കായി ഒരു പൊതു പ്ലാറ്റ്‌ഫോം ഉടന്‍ എത്തും. മ്യൂച്വല്‍ ഫണ്ട്‌ മേഖലയോടുള്ള നിക്ഷേപകരുടെ താല്‍പര്യം വര്‍ധിച്ചു വരുന്നത്‌ കണക്കിലെടുത്ത്‌ വിപണി നിയന്ത്രകരായ സെക്യൂരിറ്റീസ്‌ ആന്‍ഡ്‌ എക്‌സ്‌ചേഞ്ച്‌ ബോര്‍ഡ്‌ ഓഫ്‌ ഇന്ത്യ(സെബി) ഇതിനുള്ള നീക്കങ്ങള്‍ തുടങ്ങി. മ്യൂച്വല്‍ ഫണ്ടുകളില്‍ നിലവിലുള്ള നിക്ഷേപകര്‍ക്കും പുതിയതായി വരുന്ന നിക്ഷേപകര്‍ക്കും കൂടുതല്‍ സൗകര്യപ്രദമായി ഇടപാടുകള്‍ നടത്താനും സേവനങ്ങള്‍ പ്രയോജനപ്പെടുത്താനുമിത് അവസരം ഒരുക്കും. 2021ഡിസംബര്‍ 31നകം സജ്ജമാക്കും. 

നിക്ഷേപകര്‍ക്കെന്തു നേട്ടം?

ഫണ്ട്‌ ഹൗസുകളുടെ വെബ്‌സൈറ്റുകള്‍, മ്യൂച്വല്‍ ഫണ്ട്‌ യൂട്ടിലിറ്റികള്‍, ബാങ്ക്‌, ഫിന്‍ടെക്‌ കമ്പനികള്‍ പോലുള്ള വിതരണക്കാര്‍ തുടങ്ങിവയിലൂടെയാണ്‌ നിലവില്‍ വ്യക്തിഗത നിക്ഷേപകര്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത്‌.പുതിയ പ്ലാറ്റ്ഫോമിൽ പ്രാരംഭ ഘട്ടത്തില്‍ നിര്‍ദ്ദിഷ്ട പ്ലാറ്റ്‌ഫോമിലൂടെ നിക്ഷേപകരുടെ മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, ഇമെയില്‍ എന്നിവ പുതുക്കുക, നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും പരാതികളും ട്രാക്‌ ചെയ്യുക, നിക്ഷേപം നടത്തിയിട്ടുള്ള മ്യൂച്വല്‍ ഫണ്ടുകളുമായി ബന്ധപ്പെട്ട റിപ്പോട്ടുകള്‍ എടുക്കുക തുടങ്ങി വിവിധ തരത്തിലുള്ള സാമ്പത്തികേതര ഇടപാടുകള്‍ നടത്താന്‍ കഴിയും. പിന്നീടുള്ള ഘട്ടങ്ങളിലായിരിക്കും മ്യൂച്വല്‍ ഫണ്ട്‌ യൂണിറ്റുകള്‍ വാങ്ങുന്നതിനും നിക്ഷേപം പിന്‍വലിക്കുന്നതിനുമുള്ള സൗകര്യം ഒരുക്കുന്നത്‌. എന്നിരുന്നാലും, നിക്ഷേപം സംബന്ധിച്ച ഒരു ഉപദേശവും നല്‍കാന്‍ പ്ലാറ്റ്‌ഫോമിന്‌ കഴിയില്ല. 

ഇതോടെ നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകള്‍ ഒരു സ്ഥലത്ത്‌ ഒരു പ്രാവശ്യം മാത്രം സമര്‍പ്പിച്ചാല്‍ മതിയാകും . അങ്ങനെ നിക്ഷേപകരുടെ സമയം ലാഭിക്കാനും ചെലവ്‌ കുറയ്‌ക്കാനും കഴിയും. കമ്പ്യൂട്ടര്‍ഏജ്‌ മാനേജ്‌മെന്റ്‌ സര്‍വീസസ്‌, കെഫിന്‍ ടെക്‌നോളജീസ്‌ തുടങ്ങിയ ആര്‍ടിഎകള്‍ സംയുക്തമായിട്ടായിരിക്കും പൊതുപ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുക്കുക. 

English Summary: A New Platform is Getting Ready for Mutual Fund Investors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com