ADVERTISEMENT

ഇന്നത്തെ സാഹചര്യത്തിൽ കൃത്യമായും ശാസ്ത്രീയമായും ഉള്ള സാമ്പത്തിക ആസൂത്രണം വഴി മാത്രമേ കുടുംബങ്ങളിലെ സാമ്പത്തിക തകർച്ചക്ക് ഒരു പരിഹാരം കാണാൻ സാധിക്കുകയുള്ളു. ഓഹരി വിപണി റെഗുലേറ്ററായ സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) മലയാള മനോരമ സമ്പാദ്യം മാസികയുടെ വായനക്കാർക്കായി  സാമ്പത്തിക അവബോധം നൽകുന്ന സമഗ്രമായ സാമ്പത്തിക വിദ്യാഭ്യാസ പദ്ധതിയുമായി എത്തുകയാണ്.സെബിയുടെ നിക്ഷേപ ബോധവത്കരണ വിഭാഗം സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ള സ്വകാര്യ സർക്കാർ ജീവനക്കാർ, ഇടത്തരം വരുമാനമുള്ളവർ, വീട്ടമ്മമാർ, സ്വാശ്രയ സംഘാംഗങ്ങൾ, കൃഷിക്കാർ , അദ്ധ്യാപകർ, കൃഷിക്കാർ, പെൻഷണേഴ്സ്, യുവതീ യുവാക്കൾ എന്നീ വിഭാഗങ്ങളിലുള്ളവർക്കായി കുടുംബത്തിലെ സാമ്പത്തിക ആസൂത്രണത്തെക്കുറിച്ചും നിക്ഷേപ പദ്ധതികളിലൂടെ ജീവിതത്തിലെ സാമ്പത്തിക ലക്ഷ്യങ്ങൾ എങ്ങനെ നിറവേറ്റാം എന്നതിനെക്കുറിച്ചും മലയാളത്തിൽ സൗജന്യ ഓൺലൈൻ വെബിനാർ 2021 ആഗസ്റ്റ് 7ന് രാവിലെ 11:00 മണിക്ക് സംഘടിപ്പിക്കാനുദ്ദേശിക്കുന്നു. സെബി നിക്ഷേപ ബോധവത്കരണ വിഭാഗം ട്രയിനറായ ഡോ. സനേഷ് ചേലക്കാട് ആണ് ക്ലാസ് നയിക്കുന്നത്. ക്ലാസിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 9847436385 എന്ന നമ്പറിലേക്ക് വാട്സാപ് സന്ദേശമയച്ച് രജിസ്റ്റർ ചെയ്യുക. വെബിനാറിലെ പ്രധാന പ്രതിപാദ്യ വിഷയങ്ങൾ താഴെ പറയുന്നവയാണ്.

∙കുടുംബ ബജറ്റ് തയ്യാറാക്കുന്നത് എങ്ങനെ ?

∙ജീവിതത്തിലെ സാമ്പത്തിക ലക്ഷ്യങ്ങൾ എങ്ങനെ നിർണയിക്കാം ?

∙സാമ്പത്തിക ആസൂത്രണം വഴി സാമ്പത്തിക ലക്ഷ്യങ്ങൾ എങ്ങനെ നിറവേറ്റാനാകും?

∙ജീവിതത്തിലെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എമർജൻസി ഫണ്ട് എങ്ങനെ ഉണ്ടാക്കും ?

∙ഒരു കുടുംബത്തിനാവശ്യമായ വിവിധ തരം ഇൻഷുറൻസുകൾ

∙ബാങ്ക്, സ്വർണ്ണം, ഓഹരി, റിയൽ എസ്റ്റേറ്റ് തുടങ്ങി വ്യത്യസ്ത നിക്ഷേപ മാർഗങ്ങൾ വഴി എങ്ങനെ ഒരു നിക്ഷേപ പോർട്ട്ഫോളിയോ ഉണ്ടാക്കാം?

∙വിവിധ തരം വായ്പാപദ്ധതികളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

∙സാമ്പത്തിക തട്ടിപ്പുകൾ സൂക്ഷിക്കുക

∙സാമ്പത്തിക സ്വാതന്ത്യം എങ്ങനെ നേടാം.

English Summary: Sampadyam - SEBI Webinar on Family Budget will be on August 7th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com