ADVERTISEMENT

രണ്ട് ദിവസമായി ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് തിങ്കളാഴ്ച സ്വർണ വില ഇടിഞ്ഞു. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. സ്വർണം ഗ്രാമിന് 50 രൂപ ഇടിഞ്ഞു 4335 രൂപയും പവന് 400 രൂപ കുറഞ്ഞു 34,680 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 4385 രൂപയും പവന് 35080 രൂപയും ആയിരുന്നു രണ്ടു ദിവസമായി രേഖപ്പെടുത്തിയത്. ഇതോടെ നാല് ദിവസമായി ഗ്രാമിന് 155 രൂപയുടെയും  പവന് 1,240 രൂപയുടെയും ഇടിവുണ്ടായി. ജൂലൈയിൽ മുന്നേറ്റം തുടർന്ന സ്വർണ്ണം ഓഗസ്റ്റിൽ താഴേക്ക് പോകുന്ന കാഴ്ചയാണ് സംസ്ഥാനത്തെ വിപണിയിൽ കാണുന്നത്.

നിക്ഷേപമെന്ന നിലയിൽ കഴിഞ്ഞ ഒരു വർഷമായി സ്വർണത്തിന്റെ നിറം മങ്ങുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2020 ആഗസ്റ്റ് 7,8,9 എന്നീ തീയതികളിലാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയായ പവന് 42,000 രൂപയിലെത്തിയത്. ഗ്രാമിന് 5250 രൂപയായിരുന്നു സ്വർണം അന്ന് കരസ്ഥമാക്കിയത്. ഒരു വർഷത്തിനു ശേഷം 2021 ആഗസ്റ്റ് 9ന് സ്വർണ വില പവന് 34,680 രൂപയായി താഴ്ന്നിട്ടുണ്ട്. പവന് 7320 രൂപയുടെ കുറവാണിത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിൽ നിന്നും ഗ്രാമിനിപ്പോൾ ഇടിഞ്ഞിട്ടുള്ളത് 915 രൂപയാണ്. രാജ്യാന്തര വിപണിയിലും സ്വർണം മങ്ങിയ പ്രകടനമാണ്.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com