ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഗ്രാമിന് 4,335 രൂപയിലും പവന് 34,680 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത് ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്. സ്വർണം തിങ്കളാഴ്ച ഗ്രാമിന് 50 രൂപയും പവന് 400 രൂപയും ഇടിഞ്ഞിരുന്നു.ജൂലൈയിൽ മുന്നേറ്റം തുടർന്ന സ്വർണ്ണം ഓഗസ്റ്റിൽ താഴേക്ക് പോകുന്ന കാഴ്ചയാണ് സംസ്ഥാനത്തെ വിപണിയിൽ കാണുന്നത്. നാല് ദിവസമായി ഗ്രാമിന് 155 രൂപയുടെയും പവന് 1,240 രൂപയുടെയും ഇടിവുണ്ടായി. 2020 ആഗസ്റ്റിൽ സ്വർണ വില പവന് 42000 രൂപയിലെത്തി ചരിത്രം കുറിച്ചപ്പോൾ 2021 ലെ സ്വർണ വിലയിൽ കുറവുണ്ടായി .ഈ മാസം ആദ്യം മുതൽ തന്നെ സ്വർണ വില കുറയുന്നു. അതേ സമയം രാജ്യാന്തര വിപണിയിൽ സ്വർണം 1750 ഡോളറിന് ക്രമപ്പെടുകയാണെന്ന് പ്രതീക്ഷിക്കുന്നു. 

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com