സമ്പന്നരാകാനുള്ള കുറുക്കുവഴികളറിയാം

HIGHLIGHTS
  • ഇനി മുതല്‍ സമ്പന്നനാകാൻ ഞാൻ തീർത്തും അർഹനാണെന്ന് ചിന്തിക്കാം
money-coming
SHARE

സമ്പന്നരായിത്തീർന്നവരുടെ ചിന്താരീതികളെ നമ്മുടെ മനസ്സിലേക്കു പകർത്തിയാൽ സമ്പന്നരാകാനുള്ള സാധ്യത കൂടും.

സമ്പന്നരെ, സമ്പന്നരാകാൻ പ്രാപ്തരാക്കിയത് സാധാരണക്കാരിൽനിന്നു വ്യത്യസ്തമായ ചിന്തകളാണ്. അതേ മാനസിക മാർഗങ്ങൾ ബുദ്ധിപരമായി നടപ്പിലാക്കാൻ സാധിച്ചാൽ ഏതൊരാൾക്കും പണക്കാരനാകാൻ കഴിയുമോ? പലരും പ്രയോജനപ്പെടുത്തിയ അത്തരം ചിന്തകളുടെ കുറുക്കു വഴികളാണ് ഇനി പറയുന്നത്.

1. പണമുണ്ടാക്കൽ ഒരു കളിയാണ് 

ധനസമ്പാദനവും അതിനു സഹായിക്കുന്ന മാർഗങ്ങളുമൊക്കെ രസകരമായ കളിപോലെ ആസ്വദിക്കാൻ പണക്കാർക്ക് കഴിയുന്നു. അങ്ങേയറ്റം ആസ്വദിച്ചുകൊണ്ടുതന്നെ ആ വിജയങ്ങൾ അവർ കൈപ്പിടിയിലാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നമ്മുടെ കാഴ്ചപ്പാട് ഇങ്ങനെ തിരുത്താം– പരീക്ഷീണരാക്കുന്ന കഠിനാധ്വാനമല്ല, രസകരമായ കളിയാണ് സമ്പത്തു നേടൽ.

2. സമ്പന്നത സ്വഭാവികമാണ് 

വലിയ സമ്പത്തിന് ഞാൻ ഒരു വിധത്തിലും അർഹനല്ല, എന്റെ കുടുംബവും ചുറ്റുപാടുകളും അതിനു യോജിക്കുന്നതല്ല എന്നാണ് ഇടത്തട്ടുകാരുടെയും അതിനു താഴെയുള്ളവരുടെയും വിചാരം. മറിച്ച്, സമ്പന്നരായവരെല്ലാം പൊതുവേ ചിന്തിക്കുന്നത് സന്തോഷവും നേട്ടങ്ങളുമെല്ലാം ജീവിതത്തിന്റെ സ്വാഭാവികതലങ്ങൾ തന്നെയാണ് എന്നാണ്. ഇനി മുതല്‍ വലിയ സമ്പത്ത് വന്നു ചേരുവാൻ ഞാൻ തീർത്തും അർഹനാണെന്നും അത് സ്വാഭാവികമാണെന്നും തിരുത്തി ചിന്തിക്കാം. 

3. പണത്തിന് ഒരിക്കലും കുറവില്ല 

ആവശ്യത്തിനു പണമില്ലാതിരിക്കുന്ന സമയത്തുപോലും സമ്പന്നർ സ്വയം പറയാൻ ശ്രമിക്കുന്നത് തന്റെ കയ്യിൽ വേണ്ടത്ര സമ്പത്ത് ഉണ്ട് എന്നാണ്. അപ്പോഴും തന്റെ ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിലും മറ്റുള്ളവരിൽനിന്ന് അതിനുള്ള ഫണ്ട് സമാഹരിക്കുന്നതിലും അവർക്കു ഭയമുണ്ടാവില്ല. സാമ്പത്തികമായി മധ്യവർഗത്തിലുള്ളവരെ ഈ ചിന്തകൾ പോലും ഭയപ്പെടുത്തും. വ്യക്തിപരമായ എന്തെങ്കിലും സ്വന്തമാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ അതൊരു നിക്ഷേപമെന്ന നിലയിൽ എന്തു പ്രയോജനമാണ് നൽകുന്നതെന്നാവും സമ്പന്നർ ആദ്യം ചിന്തിക്കുക. ഈ വ്യത്യാസം മനസ്സിലാക്കിയാൽ സമ്പന്നരെപ്പോലെ ചിന്തിക്കാം.

4. പ്രതീക്ഷകൾ ഉയരത്തിൽ

ജീവിതത്തിൽ നിരാശകളെയും പരാജയങ്ങളേയും ഭയക്കുന്നവരാണ് സാമ്പത്തിക മധ്യവർഗം. എന്നാൽ, അസാധാരണമായ ഉയരത്തിലുള്ള പ്രതീക്ഷകൾ വച്ചുപുലർത്തിയവരായിരുന്നു പിന്നീട് സമ്പന്നരായവർ. ‘‘നിങ്ങൾ പ്രതീക്ഷിക്കുന്നത് നിങ്ങളിലേക്ക് എത്തിച്ചേരും’’ എന്ന പൗരാണിക സങ്കൽപത്തെ ശരിവയ്ക്കും വിധത്തിലാണ് സമ്പന്നരുടെ ചിന്താരീതി. അതിനാൽ, നമ്മുടെ ആഗ്രഹങ്ങളെ യുക്തിപരമായ ചിന്താപരിമിതിയിൽ നിന്നു മോചിപ്പിച്ച് വലിയ പ്രതീക്ഷകളുടെ വാതിൽ തുറന്നുവയ്ക്കാം. 

5. പണത്തോടു സൗഹൃദം

സമ്പന്നർ എക്കാലവും അവരുടെ ഏറ്റവും നല്ല സുഹൃത്തായി കാണുന്നത് പണത്തെയും സമ്പത്തിനെയുമാണ്. ജീവിതത്തിലെ പ്രശ്നങ്ങളുടെ പരിഹാരമായും സമ്പന്നർ പണത്തെ കാണുന്നു. അതേസമയം പാവപ്പെട്ടവർ പണത്തെ കാണുന്നത് ഒരിക്കലും തീരാത്ത ആവശ്യവും ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളുടെയും കാരണവുമായാണ്.

കൂടുതൽ പണമുണ്ടാകുന്നതു നല്ലതല്ല. അതു മനുഷ്യരെ കൂടുതൽ മോശം സ്വഭാവികളാക്കും എന്നൊക്കെയുള്ള ചിന്തകൾ നമ്മുടെ മനസ്സിൽ പതിഞ്ഞിരിപ്പുണ്ടെങ്കിൽ അവ തിരുത്തുക

ലേഖകൻ പോസിറ്റീവ് സൈക്കോളജിസ്റ്റ് ആണ് moneypsychology1@gmail.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA