ADVERTISEMENT

സംസ്ഥാനത്ത് സ്വർണ വില ഉയർന്നു. 3 ദിവസമായി ഒരേ വില തുടർന്ന ശേഷമാണ് ചൊവ്വാഴ്ച വില ഉയർന്നത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു ഗ്രാമിന് 4,420 രൂപയും പവന് 35,360 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഓഗസ്റ്റ് 14 മുതൽ ഗ്രാമിന് 4,400 രൂപയിലും പവന് 35,200 രൂപയിലുമാണ് വ്യാപാരം നടന്നത്. സ്വർണത്തിന് ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ഓഗസ്റ്റ് 1,2 തീയതികളിൽ ആയിരുന്നു. 36,000 രൂപയായിരുന്നു അന്നത്തെ വില. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഓഗസ്റ്റ് 9,10, 11 തീയതികളിൽ ആയിരുന്നു. 34,680 രൂപയായിരുന്നു അന്നത്തെ  നിരക്ക്. രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് ഓഗസ്റ്റ് 6 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായ 1,788.97 ഡോളറിലെത്തിയ ശേഷം 1,787.90 ഡോളറായി കുറഞ്ഞു . യുഎസ് ഗോൾഡ് ഫ്യൂച്ചറുകൾ 0.1% കുറഞ്ഞ് 1,788.40 ഡോളറിലെത്തി.രാജ്യാന്തര തലത്തിൽ സ്വർണം  ഇന്ന് ക്രമപ്പെട്ടേക്കാം. ലാഭമെടുക്കലിനും  സാധ്യതയേറെയാണ് എന്ന് വിദഗ്ദർ പറഞ്ഞു.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com