നിങ്ങൾ ജോലിയിൽ നിന്നും വിരമിക്കാന്‍ സാമ്പത്തികമായി തയ്യാറാണോ?

aged
SHARE

2004 വരെ കേന്ദ്ര ഗവണ്മെന്റ് ജീവനക്കാർക്ക് വിരമിക്കുമ്പോൾ പെൻഷൻ അനൂകൂല്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അതിനുശേഷം ദേശീയ പെൻഷൻ പദ്ധതി (എൻപിഎസ്)യാണ് ഉള്ളത്. സാമൂഹ്യപരമായി വലിയൊരു വ്യത്യാസം ഇത് ഉണ്ടാക്കുന്നുണ്ട്. പെൻഷൻ സ്ഥിരമായി ലഭിക്കുമെന്നുള്ള ഒരു സന്തോഷം ഇല്ലാതെയായതാണ് അതിൽ ഒരു പ്രധാന കാര്യം. എൻപിഎസ് മുഖേനയുള്ള പെൻഷൻ ലഭിക്കുമെങ്കിലും, അത് ഓഹരി വിപണിയുടെ ബന്ധപെട്ടു കിടക്കുന്നതിനാൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. കൂടാതെ ജോലിയിൽ പ്രവേശിച്ച കലയളവ്, നിക്ഷേപ കാലാവധി, നിക്ഷേപിച്ചിരുന്ന തുക, ഏതു ഫണ്ടുകളിലായിരുന്നു നിക്ഷേപിച്ചിരുന്നത് എന്നതിനെയെല്ലാം ആശ്രയിച്ചു മാറിക്കൊണ്ടിരിക്കും. അതുകൊണ്ടുതന്നെ, റിട്ടയർമെൻറ്റ് കാലത്തിനായി  സ്വകാര്യ, പൊതുമേഖല ജീവനക്കാർക്കെല്ലാം കൃത്യമായ ഒരു പദ്ധതി ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. ഒരു നിശ്ചിത തുക മാസംതോറും, മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിച്ചാൽ ഇപ്പോഴത്തെ വളർച്ച നിരക്കനുസരിച്ചു കുറഞ്ഞത് 12 ശതമാനമെങ്കിലും വരുമാനം പ്രതീക്ഷിക്കാം. ദീർഘകാലത്തേക്കു നിക്ഷേപിക്കുമ്പോൾ, കൂടുതൽ വരുമാനം ലഭിക്കുവാൻ സാധ്യതയുണ്ട്. ഇതിനു പുറമെ വോളണ്ടറി പ്രോവിഡന്റ് ഫണ്ട്, പബ്ലിക് പ്രോവിഡന്റ് ഫണ്ട് എന്നിവയിലും നിക്ഷേപിച്ചു സമ്പത്തു സ്വരുകൂട്ടാം. ഇനി എവിടെ, എപ്പോൾ, എങ്ങനെ നിക്ഷേപിക്കണമെന്നറിയാത്തവർക്കു ഫിനാൻഷ്യൽ പ്ലാനറുടെ സഹായം തേടാം. 

നിങ്ങൾക്ക് ഫിനാൻഷ്യൽ പ്ലാനറുടെ ആവശ്യമുണ്ടോ?

കൃത്യമായ ആസൂത്രണത്തോടെ സ്വത്തു കൈകാര്യം ചെയ്യുവാൻ ഫിനാൻഷ്യൽ പ്ലാനർ സഹായിക്കുന്നു. താഴെ പറയുന്ന മൂന്ന് ചോദ്യങ്ങൾക്കു നിങ്ങൾക്ക് വ്യക്തതയുണ്ടെങ്കിൽ ഫിനാൻഷ്യൽ പ്ലാനറുടെ സഹായം ആവശ്യമില്ല. അതല്ലെങ്കിൽ ചിട്ടയായ നിക്ഷേപ മാർഗ്ഗങ്ങൾ ഫിനാൻഷ്യൽ പ്ലാനറുടെ സഹായത്തോടെ തിരഞ്ഞെടുക്കാം. ഇതിനായി ചില തയാറെടുപ്പുകൾ ആവശ്യമാണ്.

1. നിങ്ങളുടെ വരുമാനത്തിനനുസരിച്ചാണോ ചിലവുകളും, നിക്ഷേപങ്ങളും?

വരുമാനത്തിൽ കവിഞ്ഞുള്ള ചിലവുകളും, സാമ്പത്തിക ആസൂത്രണമില്ലായ്മയും ഭാവിയിൽ പ്രശ്നങ്ങളുണ്ടാക്കും.

2 . അവിചാരിതമായുണ്ടാകുന്ന അത്യാഹിതങ്ങൾ നേരിടുവാൻ തയ്യാറാണോ? 

കുറഞ്ഞത് ഒരു ആരോഗ്യ ഇൻഷുറൻസും, ലൈഫ് ഇൻഷുറൻസും ജോലി നഷ്ടപ്പെട്ടാൽ ആറ്  മാസത്തേക്കെങ്കിലും ജീവിക്കാനുമുള്ള തുകയും ബാങ്കിലുണ്ടോ?

3 . നിങ്ങളുടെ റിട്ടയർമെന്റ് കഴിഞ്ഞും, ഇതേ ജീവിതനിലവാരം നിലനിർത്തുവാൻ സാധിക്കുമോ?

പണപ്പെരുപ്പത്തെ തോൽപ്പിക്കുവാൻ സാധിക്കുന്ന നിക്ഷേപങ്ങൾ മാത്രമേ ഉദ്യോഗത്തിൽ നിന്നും വിരമിച്ചതിനുശേഷവും, സുഖമായി ജീവിക്കുവാൻ പ്രാപ്തരാക്കുകയുള്ളൂ.

English Summary: Need of Retirement Planning

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA