ADVERTISEMENT

ഓണം അടുക്കുമ്പോഴേയ്ക്ക് സംസ്ഥാനത്ത് സ്വർണ വില വർദ്ധിക്കുന്നു .ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ബുധനാഴ്ച ഉയർന്നത്. ഇതോടെ ഗ്രാമിന് 4,430 രൂപയും പവന് 35,440 രൂപയുമാണ് ഇന്നത്തെ നിരക്ക്. മൂന്ന് ദിവസമായി ഒരേ വില തുടർന്ന ശേഷം ഇന്നലെ വില ഉയർന്നിരുന്നു. ഗ്രാമിന് 4,420 രൂപയിലും പവന് 35,360 രൂപയിലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലെയും ഇന്നുമായി ഗ്രാമിന് 30 രൂപയും പവന് 240 രൂപയുടെയും വർധനവ് ഉണ്ടായി.

ഒരാഴ്ചയ്ക്കിടെ സ്വർണ്ണത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്.രാജ്യാന്തര വിപണിയിൽ ബുധനാഴ്ചയും സ്വർണവില സ്ഥിരമായിരുന്നു. സ്പോട്ട് ഗോൾഡ്  ഔൺസിന് 1,785.66 ഡോളറായിരുന്നു. അനുകൂല  വിപണി സാഹചര്യങ്ങളിൽ രാജ്യാന്തര വിപണിയിൽ സ്വർണം മുന്നേറ്റം  സ്വന്തമാക്കിയേക്കാം എന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

English Summary: Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com