ADVERTISEMENT

സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വർണ വില വർദ്ധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വർദ്ധിച്ചത്. ഗ്രാമിന് 4425 രൂപയും പവന് 35,400 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 4,410 രൂപയിലും പവന് 35,280 രൂപയിലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും ഇന്നലെ കുറഞ്ഞിരുന്നു. 

 

സ്വർണത്തിന് ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ഓഗസ്റ്റ് 1,2 തീയതികളിൽ ആയിരുന്നു. 36000 രൂപയായിരുന്നു അന്നത്തെ വില. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഓഗസ്റ്റ് 9,10, 11 തീയതികളിൽ ആയിരുന്നു. 34,680 രൂപയായിരുന്നു അന്നത്തെ നിരക്ക്. 

 

രാജ്യാന്തര വിപണിയിൽ 1780 ഡോളറിനടുത്ത് ക്രമപ്പെടുന്ന രാജ്യാന്തര സ്വർണവില മുന്നേറ്റ  പ്രതീക്ഷയിലാണ്. ബോണ്ട് യീൽഡ് കുറഞ്ഞു  നിൽക്കുന്നതും, ഓഹരി വിപണിയിലെ അനിശ്ചിതത്വങ്ങളും  സ്വർണത്തിന്  അനുകൂലമാണ് എന്ന് വിദഗ്ധർ പറഞ്ഞു.

 

English Summary: Today's gold price in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com