ADVERTISEMENT

സംസ്ഥാനത്ത് ബുധനാഴ്ച സ്വർണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് ഗ്രാമിന് 4435 രൂപയും പവന് 35,480 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 20 രൂപ വർദ്ധിച്ചു 4,445 രൂപയിലും പവന് 160 രൂപ വർദ്ധിച്ച് 35,560 രൂപയിലുമാണ്  ഇന്നലെ വ്യാപാരം നടന്നത്. ഓഗസ്റ്റ് മാസം സ്വർണ വിലയിൽ ഏറ്റകുറച്ചിലുകൾ പ്രകടമാണ്. സ്വർണത്തിന് ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ഓഗസ്റ്റ് 1,2 തീയതികളിൽ ആയിരുന്നു. 36000 രൂപയായിരുന്നു അന്നത്തെ വില. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഓഗസ്റ്റ് 9,10, 11 തീയതികളിൽ ആയിരുന്നു. രാജ്യാന്തര വിപണിയിൽ സ്വർണ വില 1813 ഡോളറിലെ  പ്രതിരോധത്തിൽ തട്ടി താഴെവീണെങ്കിലും, നാളെ പുറത്തു വരാനിരിക്കുന്ന  അമേരിക്കൻ ഡാറ്റ സ്വർണത്തിനും  അനുകൂലമായേക്കാം. ബോണ്ട് മുന്നേറിയതും സ്വർണവിലയെ ഇന്നലെ  സ്വാധീനിച്ചതായി  വിദഗ്ദർ പറഞ്ഞു.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com