ADVERTISEMENT

സംസ്ഥാനത്ത് വീണ്ടും സ്വർണ വില കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന്120 രൂപയും കുറഞ്ഞ് ഗ്രാമിന് 4,420 രൂപയും പവന് 35,360 രൂപയും ആണ് വ്യാഴാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇന്നും ഇന്നലെയും ആയി ഗ്രാമിന് 25 രൂപയും പവന് 200 രൂപയും ഇടിഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ് 4,435 രൂപയിലും 35,480 രൂപയിലും ആണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. ഓഗസ്റ്റ് മാസം സ്വർണ വിലയിൽ ഏറ്റകുറച്ചിലുകൾ പ്രകടമാണ്. സ്വർണത്തിന് ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ഓഗസ്റ്റ് 1,2 തീയതികളിൽ ആയിരുന്നു. 36,000 രൂപയായിരുന്നു അന്നത്തെ വില. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഓഗസ്റ്റ് 9,10, 11 തീയതികളിൽ ആയിരുന്നു. 34,680 രൂപയായിരുന്നു അന്നത്തെ നിരക്ക്.രാജ്യാന്തര വിപണിയിൽ സ്പോട്ട് സ്വർണം ഔൺസിന് 0.1% കുറഞ്ഞ് 1,788.17 ഡോളറിലെത്തി. ബോണ്ട് വരുമാന മുന്നേറ്റം  ഇന്നലെയും സ്വർണത്തിന് മുന്നേറ്റം നിഷേധിച്ചു. 

English Summary : Gold Price Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com