വായ്പയായി കിട്ടിയ തുകയ്ക്കും നികുതി നല്‍കണോ

HIGHLIGHTS
  • ചിട്ടി വിളിച്ചതോ നറുക്ക് കിട്ടിയതോ ആയ തുകയ്ക്ക് നികുതിബാധ്യത ഇല്ല
TAX1
SHARE

പലപ്പോഴുമുണ്ടാകുന്ന സംശയമാണ് സ്വർണപ്പണയ വായ്പ വഴിയും വ്യക്തിഗത വായ്പ വഴിയുമെല്ലാം അക്കൗണ്ടിൽ വന്ന തുക വരുമാനമായി കണക്കാക്കി നികുതി കൊടുക്കണോ എന്നത്. അതുപോലെ ചിട്ടി വിളിച്ചതോ നറുക്കു കിട്ടിയതോ ആയ തുക അക്കൗണ്ടില്‍ വന്നാൽ അതും വരുമാനത്തിൽപെടുത്തി നികുതി കൊടുക്കേണ്ടതുണ്ടോ എന്ന സംശയവും പലർക്കുമുണ്ട് 

വായ്പത്തുകകൾ വരുമാനം ആയി കണക്കാക്കാനാകില്ല. ഭാവിയിൽ തിരികെ നൽകേണ്ട ബാധ്യതയാണ്. അതുകൊണ്ട്, ഈ തുകകൾക്കുമേൽ നികുതി ബാധ്യത ഇല്ല. അതുപോലെ ചിട്ടി വിളിച്ചതോ നറുക്ക് കിട്ടുന്നതോ ആയി അക്കൗണ്ടിൽ വരുന്ന തുകകളും വരുമാനമായി കണക്കാക്കാനാകില്ല. വായ്പയായി എടുക്കുന്ന തുക പോലെ തന്നെയാണ് ചിട്ടി വിളിച്ചു കിട്ടുന്ന തുകയെയും കണക്കാക്കേണ്ടത്. നിശ്ചിത ഗഡുക്കളിൽനിന്ന് വിളിക്കുറവ് കഴിഞ്ഞുള്ള തുക ചിട്ടി വട്ടമെത്തുന്നതു വരെ തിരിച്ച് അടയ്ക്കുവാനുള്ള ബാധ്യത ചിട്ടി ചേരുന്നവർക്ക് ഉണ്ട്. അതുകൊണ്ട് ചിട്ടി വിളിച്ചതോ നറുക്ക് കിട്ടിയതോ ആയ തുകമേൽ നികുതിബാധ്യത ഇല്ല.

എന്നാൽ ചിട്ടി വട്ടമെത്തിക്കഴിയുമ്പോൾ വിളിക്കുറവുകൾ കഴിഞ്ഞു മൊത്തം ചിട്ടി ഗഡുക്കളായി അതുവരെ അടച്ച തുകയും ചിട്ടി വിളിച്ചോ നറുക്കു കിട്ടിയോ  കൈപ്പറ്റിയ തുകയും തമ്മിലുള്ള വ്യത്യാസം ലാഭമോ നഷ്ടമോ ആയി കണക്കാക്കി ലാഭമാണെങ്കിൽ ആ ലാഭം നികുതിബാധ്യത കണക്കാക്കാനായി മൊത്ത വരുമാനത്തിന്റെ കൂടെ ഉൾപ്പെടുത്തണം.

English Summary: Is Chitty Taxable?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA