ADVERTISEMENT

കേന്ദ്ര സർക്കാറിന്റെ പുതിയ തൊഴിൽ നിയമങ്ങൾ ഒക്ടോബര്‍ 1 മുതൽ നടപ്പിലാകാൻ ഒരുങ്ങുന്നു. വേതനം, സാമൂഹിക സുരക്ഷ, തൊഴിൽ-ആരോഗ്യ സുരക്ഷ, ജോലി സാഹചര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടാണ് മാറ്റങ്ങൾ വരിക. ഇതിൽ അലവൻസുകൾ 50 ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ട്. പ്രതിമാസ വേതനത്തിന്റെ പകുതി അടിസ്ഥാന വേതനമായി കണക്കാക്കും. അടിസ്ഥാന ശമ്പളത്തിലുണ്ടാകുന്ന ഈ വർദ്ധനവ് തൊഴിലാളികളുടെ പിഎഫ് വിഹിതം കൂട്ടും. പിടുത്തങ്ങളെല്ലാം കഴിഞ്ഞു കയ്യിൽ കിട്ടുന്ന തുക പുതിയ നിയമങ്ങൾ നടപ്പിലാക്കിയാൽ കുറയുവാൻ സാധ്യതയുണ്ട്. എന്നാൽ വിരമിക്കൽ സമയത്തേക്ക് കൂടുതൽ തുക പ്രതിമാസം വകയിരുത്തുന്നതിനാൽ പിരിയുമ്പോൾ കൂടുതൽ തുക ഒരുമിച്ചു കിട്ടും. തൊഴിലാളികൾക്ക് ലഭിക്കുന്ന ഗ്രാറ്റുവിറ്റി തുകയിലും വർദ്ധനവുണ്ടാകും. എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ  മുഖേന  തൊഴിലാളികൾക്ക് സൗജന്യ വൈദ്യപരിശോധനകൾക്കും കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഓവർടൈം നിയമങ്ങളിലും വ്യത്യാസമുണ്ടാകും. 300 ജീവനക്കാർ വരെയുള്ള കമ്പനികൾക്ക് അടച്ചുപൂട്ടലിനും, പിരിച്ചു വിടലിനും, സർക്കാർ അനുമതി വേണ്ടായെന്നുള്ള ഒരു വ്യവസ്ഥയും പുതിയ നിയമത്തിൽ ഉണ്ട്. 

English Summary : New Labour Laws will come into Effect on October 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com