ADVERTISEMENT

സംസ്ഥാനത്ത് വീണ്ടും സ്വർണ വില ഉയർന്നു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ശനിയാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 4,455 രൂപയും പവന് 35,640 രൂപയുമാണ് ഇന്നത്തെ നിരക്ക്. വെള്ളിയാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും ഉയർന്ന് ഗ്രാമിന് 4,440  രൂപയിലും പവന് 35,520 രൂപയിലും  ആണ് വ്യാപാരം നടന്നത്. ഇതോടെ രണ്ട് ദിവസമായി ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച്ചിട്ടുണ്ട്. സ്വർണത്തിന് ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ഓഗസ്റ്റ് 1,2 തീയതികളിൽ ആയിരുന്നു. രൂപയായിരുന്നു അന്നത്തെ വില. ഗ്രാമിന് 45 രൂപ കൂടി വർധിച്ചാൽ ആഗസ്റ്റിലെ ഉയർന്ന വിലയിലേക്ക് വീണ്ടും എത്തും. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഓഗസ്റ്റ് 9,10, 11 തീയതികളിൽ ആയിരുന്നു. 34,680 രൂപയായിരുന്നു അന്നത്തെ നിരക്ക്. കനത്ത ചാഞ്ചാട്ടമാണ് ആഗസ്റ്റിൽ സ്വർണം നേരിട്ടത്.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com