ADVERTISEMENT

നിങ്ങളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പല മാറ്റങ്ങളും സെപ്തബര്‍ ഒന്നു മുതല്‍ പ്രാവര്‍ത്തികമാകും. സംഘടിത മേഖലയിലെ ജീവനക്കാര്‍ക്കും വീട്ടമ്മമാര്‍ക്കും വരെ ബാധകമായ ചട്ടങ്ങളാണ് ഇവ.

പി എഫ്- ആധാര്‍ ബന്ധിപ്പിക്കല്‍

നിങ്ങള്‍ സംഘടിത മേഖലയില്‍ ജോലിയെടുക്കുന്നവരാണോ? എങ്കില്‍ സെപ്്റ്റംബര്‍ ഒന്നിനകം നിങ്ങളുടെ ആധാര്‍ നമ്പര്‍ പ്രോവിഡന്റ് ഫണ്ടിന്റെ യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പറു (യു എ എന്‍) മായി ബന്ധിപ്പിച്ചിരിക്കണം. അല്ലെങ്കില്‍ ജീവനക്കാരന്റെ  ഇപിഎഫ് ഒ അക്കൗണ്ടിലേക്ക് കമ്പനി/ തൊഴിലുടമയക്ക് വിഹിതം അടയ്ക്കാന്‍ പറ്റാതാവും. മാസം തോറും ജീവനക്കാരനും തൊഴിലുടമയും ഇതിലേക്ക് വിഹിതം അടയ്ക്കുന്നുണ്ട്. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ പി എഫ് അക്കൗണ്ടും ആധാര്‍ നമ്പറും ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയിരുന്നു. തൊഴിലെടുക്കുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടും ഇത് ചെയ്യാം.

പാന്‍- ആധാര്‍

പാന്‍ കാര്‍ഡും ആധാര്‍ നമ്പറും ബന്ധിപ്പിക്കാനുള്ള സമയം പല കുറി നീട്ടി നല്‍കിയതാണ്. രാജ്യത്തെ മുന്‍നിര ബാങ്കായ എസ് ബി ഐ യുടെ അറിയിപ്പ് അനുസരിച്ച്  നിങ്ങളുടെ അക്കൗണ്ട് നമ്പര്‍ അസാധുവാകാതിരിക്കാന്‍ പാനും ആധാറും സെപ്റ്റംബര്‍ 30 ന് അകം ബന്ധപ്പിച്ചിരിക്കണം. ആധാര്‍ കാര്‍ഡ് പാനുമായി ബന്ധിപ്പിക്കുന്നതോടെ ഒരാളുടെ വിവിധ ബാങ്കുകളിലെ അക്കൗണ്ട് വിവരങ്ങള്‍ എല്ലാം ലഭ്യമാകും. നേരത്തെ പാനും അക്കൗണ്ട് നമ്പറും ബന്ധിപ്പിക്കപ്പെട്ടിരുന്നു. നിലവില്‍ 50,000 രൂപയില്‍ കൂടുതലുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്.

Aadhaar

പാചകം കുറയ്ക്കാം

പാചക വാതക വില ഓരോ മാസവും സര്‍ക്കാര്‍ പുനഃപരിശോധനയക്ക്  വിധേയമാക്കാറുണ്ട്. സെപ്‌ററംബര്‍ ഒന്നിനും ഇത് ആവര്‍ത്തിക്കും. ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ 14.2 കിലോ വരുന്ന ഗാര്‍ഹിക സിലിണ്ടറുകളുടെ വില 25.50 രൂപ വീതം വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ വില 859.50 രൂപയാണ്.  19 കിലോ വരുന്ന സിലിണ്ടറുകളുടെ നിലവിലെ വില 1623 രൂപയാണ്. ഈ വര്‍ഷം സിലിണ്ടറൊന്നിന് 165 രൂപ വര്‍ധന വരുത്തിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോള്‍ അടുക്കളയിലെ ബജറ്റില്‍ ഇത് വലിയ പ്രതിസന്ധിയുണ്ടാക്കും.

ജി എസ് ടി റിട്ടേണ്‍

2017 ജൂലൈ മുതല്‍ 2021 ഏപ്രില്‍ വരെ ജി എസ് ടി ആര്‍ 3 ബി റിട്ടേണ്‍് സമര്‍പ്പിക്കാത്തവര്‍ക്ക് പിഴത്തുക ഒഴിവാക്കി റിട്ടേണ്‍ നല്‍കാനുള്ള അവസാന തീയതി ആഗസ്റ്റ് 31 ആയിരുന്നു. ഇത് നവംബര്‍ 30 ആക്കി നീട്ടിയിട്ടുണ്ട്. ജി എസ് ടി റജിസ്‌ട്രേഷന്‍ റദ്ദാക്കിയവര്‍ക്ക് അത് പിന്‍വലിക്കുന്നതിനുള്ള അപേക്ഷ തീയതി സെപ്റ്റംബര്‍ 30 വരെയും നീട്ടിയിട്ടുണ്ട്.

പോസിറ്റിവ് പേ

ഉയര്‍ന്ന മൂല്യമുള്ള ചെക്കുകള്‍ കൈമാറുമ്പോള്‍ അക്കൗണ്ടുടമ ബാങ്കില്‍ വിശദാംശങ്ങള്‍ നല്‍കണം. ചെക്ക് തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായി ആര്‍ ബി ഐ നേരത്തെ കൊണ്ടുവന്ന നിയമമാണ് ബാങ്കുകള്‍ ഇപ്പോള്‍ നടപ്പിലാക്കുന്നത്. അര ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചെക്കുകള്‍ക്കാണ് ഈ ചട്ടം ബാധകമാക്കിയിരിക്കുന്നത്

English Summary : Know These Personal Finance Changes from September 1st

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com