സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

Gold
SHARE

രണ്ട് ദിവസമായി ഒരേ വിലയിൽ തുടർന്ന ശേഷം സംസ്ഥാനത്ത് തിങ്കളാഴ്ച സ്വർണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ആണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,445 രൂപയും പവന് 35,560 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 4,455 രൂപയിലും  പവന് 35,640 രൂപയിലുമാണ് രണ്ട് ദിവസമായി വ്യാപാരം നടന്നത്.

സ്വർണത്തിന് ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ഓഗസ്റ്റ് 1,2 തീയതികളിൽ ആയിരുന്നു.36,000 രൂപയായിരുന്നു അന്നത്തെ വില. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഓഗസ്റ്റ് 9,10, 11 തീയതികളിൽ ആയിരുന്നു. 34,680 രൂപയായിരുന്നു അന്നത്തെ നിരക്ക്. കനത്ത ചാഞ്ചാട്ടമാണ് ഓഗസ്റ്റിൽ സ്വർണം നേരിട്ടത്.

രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് 0.2% ഉയർന്ന് ഔൺസിന് 1,819.71 ഡോളറിലെത്തി. ഫെഡ്  ചെയർമാൻ ജെറോം പവലിന്റെ പ്രസംഗം  അമേരിക്കൻ  വിപണിക്കൊപ്പം  സ്വർണത്തിനും  കുതിപ്പ്  നൽകി. ബോണ്ട് വരുമാന  ചലനങ്ങൾക്കൊപ്പം, ഡോളർ  വീഴ്ചയും സ്വർണത്തിന്  അനുകൂലമായി. 1830 , 18450  ഡോളറുകളിലാണ് സ്വർണത്തിന്റെ  അടുത്ത  ലക്ഷ്യങ്ങൾ എന്ന് വിദഗ്ധർ പറഞ്ഞു.

English Summary: Today's Gold Price, Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA