ADVERTISEMENT

ഓഗസ്റ്റിൽ കനത്ത ചാഞ്ചാട്ടം നേരിട്ട സ്വർണത്തിന് സംസ്ഥാനത്ത് മാസാവസാനം വില കുറഞ്ഞു. ഗ്രാമിന്15 രൂപ കുറഞ്ഞു 4430 രൂപയും പവന് 120 രൂപ കുറഞ്ഞു 35,440 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞു ഗ്രാമിന് 4,445 രൂപയിലും  പവന് 35,560 രൂപയിലുമാണ്  ഇന്നലെ വ്യാപാരം നടന്നത്. സ്വർണത്തിന് ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ഓഗസ്റ്റ് 1,2 തീയതികളിൽ ആയിരുന്നു.36,000 രൂപയായിരുന്നു അന്നത്തെ വില. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഓഗസ്റ്റ് 9,10,11 തീയതികളിൽ ആയിരുന്നു. 34,680 രൂപയായിരുന്നു അന്നത്തെ നിരക്ക്.അതേ സമയം 2020 ഓഗസ്റ്റ് 7,8,9 എന്നീ തീയതികളിലാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയായ പവന് 42,000 രൂപയിലെത്തിയത്. ഗ്രാമിന് 5250 രൂപയായിരുന്നു സ്വർണം അന്ന് കരസ്ഥമാക്കിയത്. ഒരു വർഷത്തിനു ശേഷം 2021 ഓഗസ്റ്റ് 9ന് സ്വർണ വില പവന് 34,680 രൂപയായി താഴ്ന്നു. മലയാളികൾ കൂടുതൽ സ്വർണം വാങ്ങുന്ന  തിരുവോണ ദിവസം സ്വർണവില ഇടിയുന്ന കാഴ്ചയും ഓഗസ്റ്റിലെ സ്വർണ വിപണി നേരിട്ടു. രാജ്യാന്തരവിപണിയിൽ ഡോളറും, ബോണ്ട്  വരുമാനവും  കുറഞ്ഞു നിന്നതിനാൽ  ഇന്നലെ സ്വർണവും  നേരിയ  തിരുത്തൽ നേരിട്ടു.1800  ഡോളറിന് മുകളിൽ ക്രമപ്പെടുന്ന സ്വർണം മികച്ച അമേരിക്കൻ ഇക്കണോമിക് ഡേറ്റകളുടെ പിൻബലത്തിൽ മുന്നേറിയേക്കാം.

English Summary : Gold Price Today in Keala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com