ADVERTISEMENT

പുതിയ മാസത്തിന്റെ  തുടക്കത്തിൽ മാറ്റമില്ലാതെ സംസ്ഥാനത്തെ സ്വർണ വിപണി. ഗ്രാമിന് 4430 രൂപയും പവന്  35,440 രൂപയുമാണ് ബുധനാഴ്ച  രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. കനത്ത  ചാഞ്ചാട്ടമാണ് ഓഗസ്റ്റിൽ സ്വർണവിപണി നേരിട്ടത്. 2020 ആഗസ്റ്റ് മാസമാണ് പവന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയായ  42,000 രൂപയിലെത്തിയത്.എന്നാൽ 2021 ആഗസ്റ്റ് 9ന് സ്വർണ വില പവന് 34,680 രൂപയായിരുന്നു.മലയാളികൾ കൂടുതൽ സ്വർണം വാങ്ങുന്ന  തിരുവോണ ദിവസം സ്വർണവില ഇടിയുന്ന കാഴ്ചയും ഓഗസ്റ്റിലെ സ്വർണ വിപണി നേരിട്ടു. രാജ്യാന്തര വിപണിയിൽ ബോണ്ട് വരുമാന  മുന്നേറ്റം  സ്വർണത്തിന്  ഇന്നലെ  നേരിയ മുന്നേറ്റം നൽകി.1800 ഡോളർ വരെ സ്വർണം പോയത് ശ്രദ്ധിക്കുക.1780 ഡോളറിലാണ് സ്വർണത്തിന്റെ  സപ്പോർട്ട്. 

English Summary : Gold Price Today in kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com