ADVERTISEMENT

സംസ്ഥാനത്ത് തിങ്കളാഴ്ച സ്വർണ വിലയിൽ മാറ്റമില്ല. മൂന്ന് ദിവസമായി ഗ്രാമിന് 4450 രൂപയിലും പവന് 35,600 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ശനിയാഴ്ച ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർധിച്ചിരുന്നു. രാജ്യാന്തര വിപണിയിൽ സ്വർണവില രണ്ടര മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. സ്പോട്ട് ഗോൾഡ് ഔൺസിന് 1,826.65 ഡോളർ എന്ന  സ്ഥിരത കൈവരിച്ചു. 1820  ഡോളറിന്  മുകളിൽ  ക്രമപ്പെടുന്ന  രാജ്യാന്തര സ്വർണവില രാജ്യാന്തര  ഓഹരി  വിപണിയിലെ  കൺസോളിഡേഷന്റെ പശ്ചാത്തലത്തിൽ  മുന്നേറ്റം പ്രതീക്ഷിക്കുന്നു.1840 ഡോളറാണ്  സ്വർണത്തിലെ അടുത്ത  ലക്‌ഷ്യം എന്ന് വിദഗ്ദർ പറഞ്ഞു.

English Summary: Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com