മൂന്ന് ദിവസം ഒരേ വില തുടർന്ന ശേഷം ഇന്ന് സ്വർണത്തിന് ഇടിവ്

HIGHLIGHTS
  • ഗ്രാമിന് 10 രൂപ കുറഞ്ഞ് 4440 രൂപയായി
gold-ornament
SHARE

മൂന്ന് ദിവസമായി ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഗ്രാമിന്10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,440 രൂപയും പവന് 35,520 രൂപയുമാണ് ഇന്നത്തെ നിരക്ക്. മൂന്ന് ദിവസമായി ഗ്രാമിന് 4450 രൂപയിലും പവന് 35,600 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണത്.ഏറ്റവും കുറവ് രേഖപ്പെടുത്തിയത് 4,5,6 തീയതികളിൽ ആണ്. പവന് 35,360 രൂപയായിരുന്നു നിരക്ക്. രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 0.2% ഉയർന്ന് 1,826.75 ഡോളറിലെത്തി.

അമേരിക്കൻ  വിപണി  അവധിയായിരുന്ന ഇന്നലെ  അമേരിക്കൻ  ബോണ്ട്  വരുമാന മുന്നേറ്റം നേടിയത്  സ്വർണത്തിന്  മുന്നേറ്റം  നിഷേധിച്ചു.1820  ഡോളറിന് ചുറ്റുവട്ടത്ത്  ക്രമപ്പെടുന്ന സ്വർണവില  മുന്നോട്ട്  പ്രതീക്ഷ  ശക്തമാക്കുന്നുവെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു

English Summary: Gold Price Today in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA