അധികം റിസ്കെടുക്കാതെ അമേരിക്കൻ വമ്പൻമാരില്‍ നിക്ഷേപിക്കാന്‍ മിറേയുടെ ഇടിഎഫ്‌

HIGHLIGHTS
  • രണ്ട്‌ സ്‌കീമുകളിലും നിക്ഷേപം തുടങ്ങാനുള്ള കുറഞ്ഞ തുക 5,000 രൂപ ആണ്
Financial-plan
SHARE

അധികം റിസ്ക് എടുക്കാതെ ഉയര്‍ന്ന വിപണി മൂല്യമുള്ള യുഎസ്‌ കമ്പനികളില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ നിക്ഷേപകര്‍ക്കായി മിറെ അസ്സറ്റ്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ മാനേജേഴ്‌സ്‌ പുതിയ എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ട്‌ (ഇടിഎഫ്‌) അവതരിപ്പിച്ചു. എസ്‌&പി 500 സൂചികയുടെ ഭാഗമായ 50 മെഗാ -ക്യാപ്‌ യുഎസ്‌ കമ്പനികളിലായിരിക്കും ഈ നിക്ഷേപം നടത്തുക.

ഇതൊരു ഓപ്പണ്‍ എന്‍ഡഡ്‌ ഫണ്ടാണ്‌. എസ്‌& പി 500 ടോപ്‌ 50 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്‌സ്‌ ആയിരിക്കും ഫണ്ട്‌ പിന്തുടരുക. സെപ്‌റ്റംബര്‍ 14 വരെ പുതിയ ഫണ്ട്‌ ഓഫര്‍ (എന്‍എഫ്‌ഒ) ലഭ്യമാകും. ഇടിഎഫില്‍ നിക്ഷേപിക്കുന്ന ഒരു ഫണ്ട്‌ ഓഫ്‌ ഫണ്ടിന്റെ എന്‍എഫ്‌ഒയും മിറെ അസറ്റ്‌ തുടങ്ങിയിട്ടുണ്ട്‌. ഡീമാറ്റ്‌ അക്കൗണ്ട്‌ ഇല്ലാത്തവര്‍ക്ക്‌ നിക്ഷേപിക്കുന്നതിന്‌ വേണ്ടിയാണിത്‌. മിറെ അസ്സറ്റ്‌ എസ്‌& പി 500 ഇടിഎഫ്‌ ഫണ്ട്‌ ഓഫ്‌ ഫണ്ടിന്റെ എന്‍എഫ്‌ഒ സെപ്‌റ്റംബര്‍ 15 വരെ ലഭ്യമാകും. രണ്ട്‌ സ്‌കീമുകളിലും നിക്ഷേപം തുടങ്ങാനുള്ള കുറഞ്ഞ തുക 5,000 രൂപ ആണ്.

23 ട്രില്യണ്‍ ഡോളറിന്‌ മുകളില്‍ വിപണി മൂല്യം വരുന്ന മുന്‍നിര കമ്പനികളാണ്‌ എസ്‌&പി 500 ടോപ്‌ 50 സൂചികയില്‍ ഉള്‍പ്പെടുന്നത്‌. ആപ്പിള്‍, മൈക്രോസോഫ്‌റ്റ്‌, ആമസോണ്‍, ഫേസ്‌ബുക്ക്‌, ടെസ്ല തുടങ്ങിയ കമ്പനികളാണ്‌ സൂചികയില്‍ ആദ്യ സ്ഥാനത്തുള്ളത്‌. 

English Summary : Mirae Asset Launched two ETF for Indian Investors Who are Interested in US Companies

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA