ADVERTISEMENT

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയിലാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്.ഗ്രാമിന് 30 രൂപ കുറഞ്ഞ് 4,410 രൂപയും പവന് 240 കുറഞ്ഞ് 35,280 രൂപയുമാണ് ഇന്നത്തെ നിരക്ക്. മൂന്ന് ദിവസം ആയി ഒരേ വില തുടർന്ന ശേഷം ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞ്  ഗ്രാമിന് 4,440 രൂപയിലും പവന് 35,520 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇതോടെ ഇന്നും ഇന്നലെയുമായി ഗ്രാമിന്  40 രൂപയും പവന് 320 രൂപയും കുറഞ്ഞു. അതേ സമയം രാജ്യാന്തര വിപണിയിൽ സ്വർണവില സ്ഥിരത കൈവരിച്ചു. സ്പോട്ട് ഗോൾഡ് ഔൺസിന് 0.1 ശതമാനം ഉയർന്ന് 1,796.03 ഡോളറിലെത്തി. അതേ സമയം അമേരിക്കൻ  വിപണിയിൽ സ്വർണം  ഇന്നലെ  തിരുത്തൽ  നേരിട്ടു. 1790 ഡോളറിൽ പിന്തുണ  പ്രതീക്ഷിക്കുന്ന സ്വർണം തിരിച്ചു വരവ് നടത്തിയേക്കാം എന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com