സ്വർണം തുടർച്ചയായി താഴേക്ക്, ഇന്നും വില കുറഞ്ഞു

HIGHLIGHTS
  • ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,400 രൂപയായി
gold
SHARE

സംസ്ഥാനത്ത് സ്വർണവില വ്യാഴാഴ്ചയും കുറഞ്ഞു. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന്10 രൂപ കുറഞ്ഞ് 4,400 രൂപയും,പവന് 80 രൂപ കുറഞ്ഞ് 35,200 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4,410 രൂപയിലും പവന് 240 കുറഞ്ഞ് 35,280 രൂപയിലും ആണ് ഇന്നലെ വ്യാപാരം നടന്നത്. ഇതോടെ മൂന്ന് ദിവസമായി ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞു.ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്  4,5,6 തീയതികളിൽ രേഖപ്പെടുത്തിയ 35,600 രൂപയാണ്. രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 1,789.39 ഡോളറായി സ്ഥിരപ്പെട്ടു. 1790 ഡോളറിന്റെ പിന്തുണ  നഷ്ടപെട്ട സ്വർണം  സ്ഥിരതയാർജിക്കുമെന്ന പ്രതീക്ഷയിലാണ്. ഓഹരി വിപണിയിൽ കരടികൾ പിടിമുറുക്കുന്നതും, ഡെൽറ്റ വ്യാപനവും സ്വർണത്തിന്  സാധ്യതകൾ നൽകുന്നു. 

English Summary : Gold Price Today in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA