ADVERTISEMENT

സംസ്ഥാനത്ത് സ്വർണവില കൂടി. മൂന്നുദിവസം കുറഞ്ഞ വിലയിൽ വ്യാപാരം നടന്നതിനു ശേഷമാണ് വെള്ളിയാഴ്ച വില വർധിച്ചത്. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയാണ് ഇന്നു വർധിച്ചത്. ഇതോടെ ഗ്രാമിന് 4,410 രൂപയും പവന് 35,280 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 4,400 രൂപയിലും പവന് 35,200 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. മൂന്ന് ദിവസം ആയി ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് 4,5,6 തീയതികളിൽ രേഖപ്പെടുത്തിയ 35,600 രൂപയാണ്.രാജ്യാന്തര വിപണിയിൽ സ്വർണ്ണ വില താഴ്ന്ന പരിധിയിലാണ്.സ്പോട്ട് ഗോൾഡ് ഔൺസിന് 1,795.86 ഡോളറായിരുന്നു.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com