ഇൻകംടാക്സ് ഇ റിട്ടേൺ ഫയൽ ചെയ്യാം, ഈസിയായി

tax (2)
SHARE

ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടി. റിട്ടേൺ സമർപ്പണത്തിലെ ആശങ്കകൾ തുടരുന്നത് കണക്കിലെടുത്ത് കേന്ദ്രധനമന്ത്രാലയമാണ് സെപ്റ്റംബർ 30ൽ നിന്ന് തിയതി വീണ്ടും നീട്ടി നൽകിയത്. ഈ തീരുമാനം റിട്ടേൺ സമർപ്പിക്കാൻ ബാധ്യസ്ഥരായ ശമ്പളവരുമാനക്കാർക്ക് മാത്രമല്ല, പരിധിക്കു മുകളിൽ വരുമാനമുള്ള എല്ലാവര്‍ക്കും ആശ്വാസമേകുന്നു. എന്നാൽ കംപ്യൂട്ടർ സഹായത്തോടെ കൃത്യമായി തെറ്റാതെ റിട്ടേൺ സമർപ്പിക്കാൻ പലർക്കുമറിയില്ല. സുഹൃത്തുക്കളുടെയും ഫീസ് നൽകിയുള്ള സേവനകേന്ദ്രങ്ങളുടെയും സഹായത്താലാണ് ഇവരൊക്കെ റിട്ടേൺ സമർപ്പിക്കുക.

പക്ഷേ, ഇപ്പോൾ പുതിയ പോർട്ടലിന്റെ വരവോടെ കാര്യങ്ങൾ പലർക്കും കൺഫ്യൂഷനിലാണ്. പുതിയ പോർട്ടലിൽ ഒാരോ പേജിലും ഏതെല്ലാം വിവരങ്ങൾ നൽകണം? നൽകുന്നവ കൃത്യമായി അപ് ലോഡ് ആകുന്നുണ്ടോ? ഈ വെരിഫിക്കേഷൻ എറർ ആകുമോ? അങ്ങനെ വന്നാൽ എന്തു ചെയ്യണം? നൽകുന്ന വിവരങ്ങൾ എങ്ങനെയാണ് മാറ്റി നൽകുക തുടങ്ങി സംശയങ്ങൾ ഏറെയുണ്ട്. 

ചെറുതും വലുതുമായ ഇത്തരം പ്രശ്നങ്ങൾ  ആർക്കും പുതിയ പോർട്ടൽ വഴി ഇ റിട്ടേൺ ഈസിയായി ചെയ്യാവുന്നതേയുള്ളൂ. അതിനുതകുന്ന രീതിയിലാണ് മനോരമ സമ്പാദ്യം സെപ്റ്റംബർ 12 ഞായറാഴ്ച വൈകിട്ട് ഏഴുമണിക്ക് ഇൻകംടാക്സ് വെബിനാർ സംഘടിപ്പിച്ചിരിക്കുന്നത്. ശുദ്ധമായി, മലയാളത്തിൽ, നിങ്ങളുടെ സംശയങ്ങൾക്കെല്ലാം ഈ വെബിനാറിലൂടെ മറുപടി ലഭിക്കും. 

ആദായനികുതി രംഗത്തെ വിദഗ്ധരിൽ ഒരാളായ സിഎംഎ, ശിവകുമാർ എ, എസിഎംഎയാണ് പുതിയ പോർട്ടൽ വഴിയുള്ള ഇൻകംടാക്സ് റിട്ടേൺ സമർപ്പിക്കൽ വളരെ ലളിതമായി അവതരിപ്പിക്കുന്നത്. 

ഇപ്പോൾ മനോരമ സമ്പാദ്യം വാർഷിക വരിക്കാരാകുന്നവർക്കാണ് വെബിനാറിൽ പങ്കെടുക്കാൻ അവസരം. അതിനായി  https://bit.ly/3kMNSle എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. സെപ്റ്റംബർ 11 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി വരെയേ റജിസ്ട്രഷൻ ഉണ്ടായിരിക്കുകയുള്ളൂ. വിവരങ്ങൾക്ക് 0481 2587396 എന്ന നമ്പറിൽ ബന്ധപ്പെടുക. 

English Summary: Register Now for Sampadyam Income Tax Return E Filing Webinar on September12th Evening 7 O' Clock

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA