ADVERTISEMENT

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ശനിയാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,400 രൂപയും പവന് 35,200 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ്‌ ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. മൂന്ന് ദിവസം തുടർച്ചയായി വില ഇടിഞ്ഞ ശേഷം ഇന്നലെ ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയും വർധിച്ചിരുന്നു. ഗ്രാമിന് 4,410 രൂപയിലും പവന് 35,280 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്  4,5,6 തീയതികളിൽ രേഖപ്പെടുത്തിയ 35,600 രൂപയാണ്.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com