ADVERTISEMENT

മാറ്റം ഇല്ലാതെ സംസ്ഥാനത്തെ സ്വർണ വില. നാല് ദിവസമായി സ്വർണം ഒരേ വില തുടരുന്നു. ഗ്രാമിന് 4,400 രൂപയിലും പവന് 35,200 രൂപയിലുമാണ് ചൊവ്വാഴ്ചയും വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്  4,5,6 തീയതികളിൽ രേഖപ്പെടുത്തിയ 35,600 രൂപയാണ്.രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് 0.2 ശതമാനം കുറഞ്ഞ് ഔൺസിന് 1,790.74 യുഎസ് ഡോളറിലെത്തി. യുഎസ് സ്വർണ ഫ്യൂച്ചറുകൾ 0.1 ശതമാനം ഇടിഞ്ഞ് 1,792.10 ഡോളറിലെത്തി. രാജ്യാന്തര വിപണിയിൽ 1790 ഡോളറിൽ ക്രമപ്പെടുന്ന  സ്വർണവില അമേരിക്കൻ ബോണ്ട് വരുമാന വീഴ്ചയിലും മുന്നേറിയില്ല. 1800 ഡോളർ  കടന്നാൽ സ്വർണം  മുന്നേറ്റം  നേടിയേക്കാം എന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com