കോവിഡ് ലോക് ഡൗണിൽ ജോലി പോയോ ? സർക്കാർ സഹായം നാളെക്കൂടി കിട്ടും

HIGHLIGHTS
  • സെപ്റ്റംബർ 15ാണ് അവസാന തീയതി
money-give
SHARE

കോവിഡ് ലോക് ഡൗണിൽ ജോലി നഷ്ടപ്പെട്ട തൊഴിലാളിയാണോ നിങ്ങൾ? എങ്കിൽ സർക്കാറിന്റെ ആശ്വാസ ധനസഹായം 2021ന് ഇപ്പോൾ അപേക്ഷിക്കാം.

ലേബർ വെൽഫെയർ ഫണ്ട് ബോർഡിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കാണ് 1000 രൂപ ധനസഹായം ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടു ലഭിക്കുന്നത്. 2020ൽ ധനസഹായം ലഭിച്ചവർക്കും ഇപ്പോൾ അപേക്ഷിക്കാം.

തൊഴിൽ ചെയ്യുന്ന സ്ഥാപനം മുഖേനയാണ് അപേക്ഷിക്കേണ്ടത്. സ്ഥാപന ഉടമ തൊഴിലാളികളുടെ പേരുവിവരങ്ങൾ ലേബർ വെൽഫെയർ ഫണ്ട് ബോർഡിന്റെ www.labourwelfarefund.in എന്ന വെബ്സൈറ്റിലൂടെ അപ് ലോഡ് ചെയ്യണം.

ലോക് ഡൗണിലും ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും ശമ്പളം ലഭിച്ച തൊഴിലാളികൾക്ക് ഇതിന് അർഹതയില്ല. സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നവരും മറ്റു ക്ഷേമനിധി ബോർഡുകളിൽ നിന്ന് ധനസഹായം ലഭിച്ചവരും അപേക്ഷിക്കാൻ അർഹരല്ല. തൊഴിലാളിയുടെ ആധാർ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും വേണം. സെപ്റ്റംബർ 15ാണ് അവസാന തീയതി. വിവരങ്ങൾക്ക് ഫോൺ: 0471-2463769

English Summary : Last Date for Government Financial Aid for Labours

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FINANCIAL PLANNING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA