ADVERTISEMENT

സംസ്ഥാനത്ത് നാല് ദിവസം തുടർച്ചയായി വില ഇടിഞ്ഞ ശേഷം സ്വർണ വില വർധിച്ചു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഗ്രാമിന് 4,430 രൂപയും പവന് 35,440 രൂപയും ആണ് ബുധനാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. നാല് ദിവസമായി ഗ്രാമിന് 4,400 രൂപയിലും പവന് 35,200 രൂപയിലുമാണ്‌ വ്യാപാരം നടന്നത്.ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയായിരുന്നു ഇത്.ഏറ്റവും ഉയർന്ന നിരക്ക് സെപ്റ്റംബർ  4,5,6 തീയതികളിൽ രേഖപ്പെടുത്തിയ 35,600 രൂപയാണ്. രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 1,802.86 ഡോളർ എന്ന നിരക്കിൽ സ്ഥിരത കൈവരിച്ചു. യുഎസ് ഗോൾഡ് ഫ്യൂച്ചറുകൾ 0.2% കുറഞ്ഞ് 1,803.80 ഡോളറിലെത്തി. കുറയുന്ന  അമേരിക്കൻ  പണപ്പെരുപ്പ കണക്കുകൾക്ക് പിന്നാലെ  ബോണ്ട്  വീണതും, കോർപ്പറേറ്റ്  നികുതി വർദ്ധന വാർത്തകൾ ഭീമൻ ഓഹരികൾക്ക്  വീഴ്ച നൽകിയതും സ്വർണത്തിന് 1800 ഡോളർ കടമ്പ കടക്കാൻ സഹായകമായി. വിപണിയെ ക്ഷീണിപ്പിക്കുന്ന  വാർത്തകൾ സ്വർണത്തിന് അനുകൂലമാണ് എന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു.

English Summary : Gold Price Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com