ADVERTISEMENT

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ കുറഞ്ഞു.ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് വെള്ളിയാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,340 രൂപയും പവന് 34,720 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇത് ഈ മാസം രേഖപെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത്. വ്യാഴാഴ്ച ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞ് ഗ്രാമിന് 4,400 രൂപയിലും പവന് 35,200 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇതോടെ ഇന്നും ഇന്നലെയുമായി ഗ്രാമിന് 90 രൂപയും പവന് 720 രൂപയും കുറഞ്ഞു.സ്വർണത്തിനു ഈ മാസത്തെ  ഏറ്റവും ഉയർന്ന നിരക്ക്  4,5,6 തീയതികളിൽ രേഖപ്പെടുത്തിയ 35,600 രൂപയാണ്‌.

സെപ്റ്റംബറിൽ വില തുടർച്ചയായി വില ഇടിയുന്ന പ്രവണതയാണ് സംസ്ഥാനത്തെ സ്വർണ വിപണി നേരിടുന്നത്.  രാജ്യാന്തര വിപണിയിൽ മികച്ച യുഎസ് ഇക്കണോമിക് ഡാറ്റകളും, അമേരിക്കൻ  ബോണ്ട്  മുന്നേറ്റവും  ഇന്നലെ സ്വർണത്തിന് അപ്രതീക്ഷിത വീഴ്ച നൽകിയിരുന്നു. 1750 ഡോളറിലേക്ക് വീണ സ്വർണം സമയമെടുത്ത് 1800 ഡോളറിലേക്ക് തിരിച്ചു കയറുമെന്ന് കരുതുന്നു. 1730ഡോളറിൽ സ്വർണത്തിന് ശക്തമായപിന്തുണ പ്രതീക്ഷിക്കുന്നു എന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

English Summary: Gold Price Nose Dived Today in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com